PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു.

അബുദാബിയിൽ ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു.

അബുദാബിയിൽ ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു.

അബുദാബി: അബുദാബിയിൽ ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു. ബത്തീൻ ബീച്ചിനു എതിർവശത്തായാണ് ആധുനിക സൗകര്യങ്ങളോടെ നിരവധി വിനോദങ്ങൾക്ക് അവസരമൊരുക്കുന്ന പുതിയ ദ്വീപ് സന്ദർശകർക്കായി തുറക്കുന്നത്. കടൽത്തീരത്തൂടെയുള്ള  നടത്തം , ജോഗിങ് , സൈക്ലിംഗ് എന്നിവക്കു വിശാലമായ സൗകര്യമാണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള വാട്ടർ പാർക്ക്,സൈക്കിൾ പാർക്ക്,സ്‌കേറ്റിങ് റിങ്ക് ക്യാംപിങ് വില്ലേജ്,സ്പോർട്സ് വില്ലേജ് എന്നിവയും ഹ്യൂദ്രിയത് ദ്വീപിലെ ആകർഷണങ്ങളാണ്.അടുത്ത 30 ദിവസത്തിനുള്ളിൽ വിനോദകേന്ദ്രം പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും,യുഎഇ സായുധ സേനയുടെ  ഉപ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.ദ്വീപിലൂടെ നടത്തിയ സന്ദർശനത്തിന് ശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം എത്തിയത്.  ഹ്യൂദ്രിയത്ദ്വീപിൽ നിന്നും  അബുദാബി നഗരത്തിന്റെ വിശാലമായ ഭംഗി ആസ്വദിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഹ്യൂദ്രിയത് ദ്വീപിനെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന സസ്പെൻഷൻ ബ്രിഡ്‌ജ്‌ തന്നെ കാഴ്ചക്കാർക്ക് കൗതുകകരമായ കാഴ്ചാനുഭവമാണ് ഒരുക്കുന്നത്. കടലിനു അഭിമുഖമായ് നിരവധി റെസ്റ്റോറന്റുകളും,കോഫി ഷോപ്പുകളും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിലായ റെസ്റോറന്റ് ഉടമകൾക്ക് കഴിഞ്ഞ ആറു മാസത്തെ വാടക ഇളവ് ഷെയ്ഖ്  മുഹമ്മദ് അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടാണ് മടങ്ങിയത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment