ബസുകൾക്കും ടാക്സികൾക്കുമായി നിശ്ചയിച്ചിരിക്കുന്ന ട്രാക്കിലൂടെ വാഹനം ഓടിക്കുന്നവർക്കു 400 ദിർഹം പിഴ.
അബുദാബി: അബുദാബിയിൽ ബസുകൾക്കും ടാക്സികൾക്കുമായി നിശ്ചയിച്ചിരിക്കുന്ന ട്രാക്കിലൂടെ വാഹനം ഓടിക്കുന്നവർക്കു 400 ദിർഹം പിഴ നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകളിൽ വലത്തേ അറ്റത്തുള്ള ട്രാക്കാണ് ബസുകൾക്കും ടാക്സികൾക്കുമായി വേർതിരിച്ചു നൽകിയിരിക്കുന്നത് . ഇതിൽ ബസ്സുകൾ നിർത്തുന്ന ഇടങ്ങളിൽ ചുവന്ന നിറത്തിൽ അടയാളവും നൽകിയിട്ടുണ്ട്. ചുവന്ന അടയാളം രേഖപ്പെടുത്തിയ ബസ് സ്റ്റോപ്പുകളിലൂടെ മറ്റു വാഹനങ്ങൾ കടന്നു പോകുന്നതും പിഴ ശിക്ഷക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.