PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു.

ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു.

ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു.

അബുദാബി : വിദേശകാര്യ,അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ കോവിഡ് -19 വാക്സിൻ ഡോസ് സ്വീകരിച്ചു.സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴിയാണ് കൊറോണ വാക്സിനേഷൻ എന്ന് ശൈഖ് അബ്ദുല്ല തന്റെ ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് -19 വാക്സിൻ ഉപയോഗത്തിന് കഴിഞ്ഞ മാസമാണ് യുഎഇ അനുമതി നൽകിയത്. ചൈനയിലെ സിനോഫാം  വികസിപ്പിച്ചെടുത്ത വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണെന്നും, ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതർ അറിയിച്ചു.പരിപാടിയുടെ ഭാഗമായി 31,000 സന്നദ്ധ പ്രവർത്തകർക്ക് വാക്‌സിൻ പരീക്ഷിച്ചു. വാക്സിൻ ഇപ്പോൾ മുൻ‌നിര തൊഴിലാളികൾക്കും വൈറസ് ബാധിക്കാൻ സാധ്യത കൂടുതലുള്ള പ്രൊഫഷണലുകൾക്കുമാണ് നൽകുന്നത്.നിരവധി ഉന്നത ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. റഷ്യയുടെ കോവിഡ് -19 വാക്സിൻ സ്പുട്‌നിക് വി യുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഈ ആഴ്ച ആദ്യം യുഎഇ അംഗീകാരം നൽകി. ഇവ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment