അബുദാബിയിലെ ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ.
അബുദാബി: അബുദാബിയിലെ ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ . ക്ഷേത്ര നിർമ്മാണ ചുമതലയുള്ള ബാപ്സ് സന്യാസി ബ്രഹ്മ വിഹാരി ദാസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. .ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യ യുഎഇ സൗഹൃദത്തിന്റെ അടിത്തറ ശക്തമാകുന്ന പ്രവർത്തനമാണിതെന്നു കൂടികാഴ്ചയിയിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.