PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഒക്ടോബർ  22 മുതൽ ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം.

ഒക്ടോബർ  22 മുതൽ ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം.

ഒക്ടോബർ  22 മുതൽ ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം.

ദുബായ്: ഒക്ടോബർ  22 മുതൽ ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം. ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പരമാവധി 200 പേരെയാണ് ഒരു ഹാളിൽ അനുവദിക്കുക. ടെന്റുകളിലും വീടുകളിലും 30 പേരെയും. രണ്ട് പേർ തമ്മിൽ നാല് മീറ്റർ ദൂരത്തിൽ സാമൂഹിക അകലം പാലിക്കണമെന്നത് നിർബന്ധമാണ്.നാല് മണിക്കൂറിൽ കൂടുതൽ ഒരു പരിപാടി ദീർഘിപ്പിക്കാൻ പാടില്ല. വയോധികരും മറ്റു സ്ഥിര അസുഖങ്ങളുള്ളവരും പരിപാടികളിൽ പങ്കെടുക്കാനും പാടില്ല. ഒരു ഹാളിൽ 200 പേരെയും ടെന്റുകളിലും വീടുകളിലും 30 പേരെയുമാണ് കൂടിയത് ഒരു സമയം പങ്കെടുക്കാൻ അനുവദിക്കുക. രണ്ടു പേർ തമ്മിൽ നാല് മീറ്റർ അകലത്തിൽ സാമൂഹിക അകലം പാലിക്കണം.പങ്കെടുക്കുന്നവർ എല്ലാ സമയവും മാസ്ക് ധരിച്ചിരിക്കണം. ഭക്ഷണത്തിന് ഇരിക്കുന്ന വേളകളിൽ മാത്രം മാറ്റാം.ഒരു മേശയ്ക്ക് ചുറ്റും പരമാവധി അഞ്ചു പേർക്ക് ഇരിക്കാം.മുഖത്തോടു മുഖം നോക്കി ഇരിക്കുന്നത് ഒഴിവാക്കണം. കൂടാതെ, രണ്ട് പേർ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കണം.രണ്ട് മേശകൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്റർ അകലത്തിലായിരിക്കണം. ഹാൾ, ഹോട്ടൽ, വീട്, താത്കാലിക വേദികൾ, ടെന്റുകൾ എന്നിവിടങ്ങളിലെ ചടങ്ങുകൾ നാല് മണിക്കൂറിൽ കൂടാൻ പാടില്ല. ചുമ, പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുത്. എന്നിവയാണ് മാർഗനിർദ്ദേശങ്ങൾ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment