PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും നിർമിതബുദ്ധിയിലുള്ള ഡിജിറ്റൽ പഠനസംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു.

യുഎഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും നിർമിതബുദ്ധിയിലുള്ള ഡിജിറ്റൽ പഠനസംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു.

യുഎഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും നിർമിതബുദ്ധിയിലുള്ള ഡിജിറ്റൽ പഠനസംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു.

യുഎഇ: യുഎഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും നിർമിതബുദ്ധിയിലുള്ള ഡിജിറ്റൽ പഠനസംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു.വിദ്യാഭ്യാസ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.ഇ-ലേണിങ് പഠനരീതിയിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ പുതിയ ഡിജിറ്റൽ സമ്പ്രദായത്തിലൂടെ ഇല്ലാതാക്കുകയാണ്  പദ്ധതിയിലൂടെ ലക്ഷ്യവെക്കുന്നത് . ഈവർഷം ഡിസംബറോടെ അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും സംവിധാനം ആരംഭിക്കും.അഞ്ചുമുതൽ ഒമ്പതാംക്ലാസ് വരെയുള്ള നാൽപതിനായിരം  വിദ്യാർഥികളെ ആറ്  പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ പുതിയ രീതിയിലൂടെ സാധിക്കും. പത്തു മുതൽ പന്ത്രണ്ട് വരെ ഗ്രേഡുകളിലെ വിദ്യാർഥികളെ അടുത്തവർഷം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, പദ്ധതികൾ ആസൂത്രണം ചെയ്യുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കു പുതിയ തലമുറയെ പ്രാപ്തമാക്കും.ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുക. റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ സ്കൂളുകൾ പ്രവർത്തിക്കുക തുടങ്ങിയ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment