PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമഹ്‌റൂഫ് ദാരിമിക്കും ഇന്ന് നാല്പത്തി ഒൻപതാം ജന്മദിനം.

മഹ്‌റൂഫ് ദാരിമിക്കും ഇന്ന് നാല്പത്തി ഒൻപതാം ജന്മദിനം.

മഹ്‌റൂഫ് ദാരിമിക്കും ഇന്ന് നാല്പത്തി ഒൻപതാം ജന്മദിനം.

യുഎഇ: രാജ്യം നാല്പത്തി ഒൻപതാം ദേശീയ ദിനം വർണ്ണാഭമായി ആഘോഷിക്കുകയാണ് ഇന്ന്. അതി ജീവനത്തിനു കടൽ കടന്നെത്തിയ നാട്ടിൽ വർണ്ണാഭമായ ആഘോഷ പരിപാടികൾ നടക്കുമ്പോൾ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി കണ്ണപുരം സ്വദേശി മഹ്‌റൂഫ് ദാരിമിക്ക് ഈ ദിനം സമ്മാനിക്കുന്നത് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. പോറ്റു ദിനത്തിന്റെ പിറവി ദിനം മാത്രമല്ല മഹ്‌റൂഫ് ദാരിമിക്ക് ഇന്ന് സ്വന്തം ജൻമ ദിനവും കൂടിയാണ്.ലോക ഭൂപടത്തിൽ ഏഴു കൊച്ചുരാജ്യങ്ങൾ ചേർന്ന് യൂ എ ഇ എന്ന രാഷ്ട്ര പ്രഖ്വാപനം നടന്ന 1971 ഡിസംബർ 2  അതെ ദിവസമാണ് മഹ്‌റൂഫ് ദാരിമി പിറന്നു വീണത്. നായക്കൻ പുതിയ പുരയിൽ അലി-ബീഫാത്തിമ ദമ്പതികളുടെ മൂത്ത മകനായ മഹ്‌റൂഫ് ദാരിമിക് ഇന്ന് പ്രായം 49തികയുന്നു. യൂണിയൻ ഹൗസിൽ ചരിത്ര്യ പ്രസിദ്ധമായ പ്രഖ്യാപനം നടന്ന അതെ വർഷം ഡിസംബർ 2 നാണു മഹ്‌റൂഫും പിറന്നത്. ജൻമ ദിനത്തിലും മറ്റും വലിയശ്രദ്ധ നല്കാറുണ്ടായിരുന്നില്ല 18 വർഷം മുമ്പ് ജീവിത മാർഗം തേടി അബുദാബിയിൽ എത്തിയതോടെയാണ് ഈ ദിനത്തിന്റെ സവിശേഷത മനസ്സിലായതെന്ന് ഇദ്ദേഹം പറയുന്നു.അന്നൊക്കെ രാഷ്ട്ര പിറവിയുടെ ഓർമ പെരുന്നാൾ സന്തോഷത്തോടെ  കാഴ്ച്ചക്കാരനായി ആസ്വദിക്കും വിവിധ മേഖലകളിൽ തൊഴിൽ ചെയ്ത ശേഷംഅബുദാബി പോലീസ് ഡിപ്പാർട്ട് മെന്റിൽ ഉദ്യോഗം ലഭിച്ചു 5 വര്ഷങ്ങൾക്ക് മുമ്പ് വിസ അനുബന്ധ നടപടികൾക്ക് വേണ്ടി പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചു ഇതിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച ഉന്നത ഉദ്യോഗസ്‌ഥർ വിളിപ്പിക്കുകയും ജൻമ തീയതിയുടെ പ്രതേകതയെ കുറിച്ചു വിവരിച്ഛ് സന്തോഷം  അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. ദേശിയ ദിനാഘോഷ പരിപാടിയിൽ ആദരിക്കുകയുമുണ്ടായി.
സ്വാദേശികളും വിദേശികളും ഒരു പോലെ ഒരു നാടിൻറെ ആഘോഷം വർണാഭമാക്കാൻ മത്സരിക്കുന്ന കാഴ്ച്ചയാണ് ഡിസംബർ 2 നു രാജ്യത്ത് കാണുന്നത് ഈ അപൂർവ ദിനത്തിന്റെ മഹത്വം ഇതേ രാജ്യത്ത് വെച്ചു മനസ്സിലാക്കാനും ആഘോഷ പരിപാടിയിൽ പങ്കാളിയാവാൻ കഴിയുന്നതും വലിയ ഭാഗ്യമായി കരുതുന്നു. ജൻമ ദിനം രാജ്യത്തിന്റെ പിറവി ദിനമായതിന്റെ പേരിൽ മാത്രം സമാനകളില്ലാത്ത ആദരവും പരിഗണനയുമാണ് സ്വദേശി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത് ഇതും ഏറെ സന്ധോഷിപ്പിക്കുന്ന കാര്യമാണന്ന് ദാരിമി പറയുന്നു.
അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിദ്ധ്യംകൂടിയാണ് മഹ്‌റൂഫ് ദാരിമി. പരിയാരം പൊയിൽ ദാരിമി ഹൗസിൽ റൈഹാനത്ത്.ടി കെ. യാണ് ഭാര്യ. മിദ്‌ലാജ് ഫാത്തിമ,ആയിഷ,ആമിന എന്നിവർ മക്കളാണ്. നിലവിൽ എസ് എം ജെ യുടെ വൈസ് പ്രസിഡന്റും  എസ് കെ എസ് എസ് എഫ്  പയ്യന്നൂർ മേഖല ട്രഷററുമാണ് ഇദ്ദേഹം. കെ എം സി സി,സുന്നീ വേദികളിലും സജീവമാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment