PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയു എ ഇ ദേശീയ ദിനാഘോഷം: ലോക ഭാഷകളിൽ റോൾസ് റോയിസ് അലങ്കരിച്ച് മലയാളി സംരംഭകൻ താരമായി

യു എ ഇ ദേശീയ ദിനാഘോഷം: ലോക ഭാഷകളിൽ റോൾസ് റോയിസ് അലങ്കരിച്ച് മലയാളി സംരംഭകൻ താരമായി

യു എ ഇ ദേശീയ ദിനാഘോഷം: ലോക ഭാഷകളിൽ റോൾസ് റോയിസ് അലങ്കരിച്ച് മലയാളി സംരംഭകൻ താരമായി

ദുബൈ: ലോകത്തിലെ ഏറ്റവും ആകർഷകമായ എസ് യു വി കാർ ‘കള്ളിനൻ’ റോൾസ് റോയിസിൽ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ലോക ഭാഷകളിൽ അലങ്കാരങ്ങളൊരുക്കിയാണ് മലയാളി സംരംഭകനും അൽമാനിയ ഗ്രൂപ്പ് ചെയർമാനുമായ കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുൽ റഹ്‌മാൻ താരമായത്. കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളിൽ ലോകത്തിലെ മുൻ നിര രാജ്യങ്ങളിലൊന്നായി മാറിയ യു.എ.ഇക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് കാറിന് പുറത്ത് അവിഷ്കരിച്ചിരിക്കുന്നത്. ഭീതിയുടെ നാളുകളിൽ നിന്നും അതിവേഗം പ്രതീക്ഷകളുടെയും സാദാരണ ജീവിതത്തിന്റെയും വഴികളിലേക്ക് ജനങ്ങളെ നയിക്കാൻ ധിഷണാശാലികളായ യു എ ഇ ഭരണാധികാരികൾ സ്വീകരിച്ച സമീപനങ്ങളാണ് ഇത്തരമൊരു ഐക്യദാർഢ്യത്തിന് പ്രേകമായതെന്ന് ഷഫീഖ് പറഞ്ഞു.

യു എ യിലെ ഏറ്റവും വലിയസ്മാർട്ട് പോലീസ് സ്റ്റേഷനായ മുറഖബാത്ത് പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ അലങ്കരിക്കുന്നതിലും അൽമാനിയ ഗ്രൂപ്പ് പങ്കാളികളായി. മുറഖബാത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ദുബൈ പോലീസ് ബ്രിഗേഡിയർ അലി അഹ്‌മദ്‌ ഗാനം ഷഫീഖിന് ഉപഹാരം നൽകി ആദരിച്ചു. ലെഫ്റ്റനൻ്റ് കേണൽ ഖലീഫ അലി റാഷിദ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് യു.എ.ഇ യിൽ ജോലി ചെയ്യുന്നത്. ഇവിടെ പാർക്കുന്ന മൊത്തം ജനങ്ങളുടെയും ഭാഷകളിലാണ് റോൾസ് റോയിസിൽ ആശംസകൾ ആലേഖനം ചെയ്തിട്ടുള്ളത്. മുഴുവൻ ജനങ്ങളുടെയും മാതൃഭാഷകളെ ഉൾപ്പെടുത്തി ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വാഹനം അലങ്കരിക്കുന്നത് യു എ ഇ യിൽ ആദ്യമായാണ്.

നാനാജാതി മതക്കാരെയും വിവിധ രാജ്യക്കാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന യു.എ.ഇ എന്ന പോറ്റമ്മയോടുള്ള സ്നേഹപ്രകടനമാണ് ഇതുവഴി നിറവേറ്റുന്നതെന്നും അതിയായ സന്തോഷമാണ് ഈ ആഘോഷദിനങ്ങൾ സമ്മാനിക്കുന്നതെന്നും റിയൽ എസ്റേററ്റ് മേഖലയിൽ സജീവമായ ഷഫീഖ് അബ്ദുറഹ്മാൻ പറയുന്നു.

2005-ലാണ് കോഴിക്കോട് കക്കോവ് സ്വദേശിയായ ഷഫീഖ് അബ്ദുറഹ്മാൻ ജോലി തേടി യുഎഇ യിൽ എത്തുന്നത്. ഷാർജയിൽ ചെറിയ ചെറിയ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിൽ ജോലി ലഭിക്കുന്നത്. പിന്നീട് സ്വപ്രയത്നം വഴി വിവിധ സംരംഭങ്ങളിലേക്ക് നീങ്ങുകയായിരുന്നു. അറബി ഭാഷയിൽ നേടിയ പ്രാവീണ്യം അറബികളുമായുള്ള നല്ല ബന്ധങ്ങൾക്ക് കാരണമായി. ഇപ്പോൾ നോർത്തേൺ എമിറേറ്റ്സിലെ റിയൽ എസ്റേററ്റ് മുന്നേറ്റങ്ങളുടെ മുൻനിരയിൽ നിൽക്കുന്നു. കഴിഞ്ഞ 10 വർഷമായി ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാർ അലങ്കാര പ്രദർശനങ്ങളിൽ ഷഫീഖ് റഹ്‌മാനും ഗ്രൂപ്പും സജീവമായി പങ്കെടുക്കാറുണ്ട്. ഒരോ തവണയും വ്യത്യസ്തമായ ആശയങ്ങളും ചരിത്രവും ഉൾകൊണ്ടാണ് കാറുകൾ അലങ്കരിക്കാറുള്ളത്. ഫാത്തിമത്തുൽ ഹർഷ യാണ് ഭാര്യ, മക്കൾ: ഷസ ഷഫീഖ് , ഫസ്സ അബ്ദുറഹ്മാൻ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment