PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ മൂന്നിടങ്ങളിൽ വെടിക്കെട്ട്.

അബുദാബിയിൽ മൂന്നിടങ്ങളിൽ വെടിക്കെട്ട്.

അബുദാബിയിൽ മൂന്നിടങ്ങളിൽ വെടിക്കെട്ട്.

അബുദാബി : ഇന്ന് (ഡിസംബർ 2) വൈകിട്ട് അബുദാബിയിൽ മൂന്നിടങ്ങളിൽ വെടിക്കെട്ട് കാണാം. അബുദാബി കോർണിഷിൽ രാത്രി 9.25നും റീം ഐലന്റിലും അൽ വത്ബയിലും രാത്രി 9 മണിക്കുമാണ് വെടിക്കെട്ട് നടക്കുക. ആളുകൾ കൂട്ടം കൂടി പുറത്തിറങ്ങരുതെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്. ഫ്ലാറ്റ് ബാൽക്കണികളിൽ നിന്ന് വെടിക്കെട്ട് കാണാൻ ശ്രമിക്കണം. അബുദാബി ടി.വി, ഇമാറാത്ത് ടി.വിയിലും യു.എ.ഇ ബാർക് ഇൻസ്റ്റാഗ്രാം പേജിലും വെടിക്കെട്ട് തത്സമയം കാണാം. അൽ ഐനിൽ വ്യാഴാഴ്‌ച വരെ രണ്ട് ഇടങ്ങളിൽ വെടിക്കെട്ട് നടക്കും. അൽ ഐൻ മുനിസിപ്പാലിറ്റി കെട്ടിടം, ജെബൽ ഹഫീത് എന്നിവിടങ്ങളിൽ വൈകിട്ട് എട്ട് മണിക്കാണ് വെടിക്കെട്ട്. അൽ ജാഹിലി കോട്ടയിൽ വ്യാഴാഴ്‌ച വരെ സംഗീത പരിപാടികളും നടക്കും.ആഘോഷങ്ങളുടെ ഭാഗമാവുന്നവർ സുരക്ഷാ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment