PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaയു.എ.ഇയുടെ ഹോപ്പ് വിജയാഘോഷത്തിൽ മർകസ് നോളേജ് സിറ്റി വിദ്യാർത്ഥികൾ കണ്ണികളായി.

യു.എ.ഇയുടെ ഹോപ്പ് വിജയാഘോഷത്തിൽ മർകസ് നോളേജ് സിറ്റി വിദ്യാർത്ഥികൾ കണ്ണികളായി.

യു.എ.ഇയുടെ ഹോപ്പ് വിജയാഘോഷത്തിൽ മർകസ് നോളേജ് സിറ്റി വിദ്യാർത്ഥികൾ കണ്ണികളായി.

കോഴിക്കോട് : അറബ് ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ യുഎഇയുടെ ചരിത്ര നേട്ടത്തിന്റെ ആഹ്ലാദത്തിൽ മർകസ് നോളജ് സിറ്റി വിദ്യാർത്ഥികളും കണ്ണികളായി. നോളേജ് സിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള റോക്കറ്റ് സ്‌ക്വയറിലായിറുന്നു ചടങ്ങ്.ദീർഘ വീക്ഷണമുള്ള ഭരണാധികാരികളുടെയും ഒപ്പം കഠിനാധ്വാനികളായ ശാസ്ത്രജ്ഞരുടെയും കൂട്ടായ വിജയമാണ് ഈ ചരിത്ര നേട്ടമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. അറബ് ലോകത്തിന്റെയും ഒപ്പം മാനവരാശിയുടെയും സ്വപ്നമാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയതിലൂടെ പൂവണിഞ്ഞത്. മർകസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്ന പാഠ്യ പദ്ധതികളും ഇത്തരത്തിൽ ശാസ്ത്ര സാങ്കേതിക ഉന്നമനത്തിനും അതിലൂടെ സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും ഡോ.അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു .ഈ വേളയിൽ പ്രതേകമായി ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ ഷെയ്ഖ് അബൂബക്കർ അഹ്മദിന്റെ പേരിലുള്ള അഭിനന്ദവും അറിയിക്കുന്നുവെന്ന് ഡോ.അസ്ഹരി പറഞ്ഞു. മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂളും,സെന്റർ ഫോർ എക്സലൻസും വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കി ഇത്തരം റിസേർച് മേഖലകളിലേക്ക് വഴിനടത്താനുളള പാഠ്യ പദ്ധതികളുമാണ് മർകസ് നോളേജ് സിറ്റിയുടെ ലക്ഷ്യമെന്ന് സി.ഇ.ഓ ഡോ.അബ്ദുൽ സലാം മുഹമ്മദും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment