PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിദ്യാർത്ഥികൾ നിശ്ചിത ഇടവേളകളിൽ  കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ഉത്തരവിറക്കി.

വിദ്യാർത്ഥികൾ നിശ്ചിത ഇടവേളകളിൽ  കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ഉത്തരവിറക്കി.

വിദ്യാർത്ഥികൾ നിശ്ചിത ഇടവേളകളിൽ  കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ഉത്തരവിറക്കി.

അബുദാബി: വിദ്യാർത്ഥികൾ നിശ്ചിത ഇടവേളകളിൽ  കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ഉത്തരവിറക്കി.അബുദാബിയിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചതോടെയാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചു.സ്‌കൂളുകളിൽ എത്തും മുൻപ്‌ വിദ്യാർത്ഥികൾ പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണം . പിന്നീട് അഡെക് നിശ്ചയിക്കുന്ന ഇടവേളകളിൽ വീണ്ടും കോവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ നിർദ്ദേശം . വിദ്യാർത്ഥികൾക്ക് സൗജന്യ പരിശോധന നടത്തുന്നതിന് സ്‌കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും അഡെക്  അധികൃതർ അറിയിച്ചു. അധ്യാപകരും , സ്‌കൂൾ ജീവനക്കാരും എല്ലാ രണ്ടാഴ്ച്ച കൂടുമ്പോൾ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഈ ആഴ്ച  220 പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment