PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം.

ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം.

ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം.

യുഎഇ: യുഎഇയിൽ വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിരിച്ചറിയല്‍ നടപടികള്‍ക്കായി നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് യു.എ.ഇ ഫേസ് ഐ.ഡി പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്വകാര്യമേഖലയില്‍ പരീക്ഷിച്ച് വിജയകരമാണെങ്കില്‍ മറ്റ് മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയമാണ് നേതൃത്വം നല്‍കുക. ഇത്തിഹാദ് റെയില്‍വേ ബോര്‍ഡും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദൂര വാർത്താവിനിമയ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ പുതിയ സംഘത്തിനും രൂപം നൽകി. ഭാവിയിലെ സർക്കാർ ജോലികൾ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment