PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് – അബുദാബി ഷെയ്ഖ് സായിദ് റോഡിൽ വിശാലമായ സൗകര്യങ്ങളോടെ ഇനോക് പുതിയ പെട്രോൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

ദുബായ് – അബുദാബി ഷെയ്ഖ് സായിദ് റോഡിൽ വിശാലമായ സൗകര്യങ്ങളോടെ ഇനോക് പുതിയ പെട്രോൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

ദുബായ് – അബുദാബി ഷെയ്ഖ് സായിദ് റോഡിൽ വിശാലമായ സൗകര്യങ്ങളോടെ ഇനോക് പുതിയ പെട്രോൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

ദുബായ്:  ദുബായ് – അബുദാബി ഷെയ്ഖ് സായിദ് റോഡിൽ വിശാലമായ സൗകര്യങ്ങളോടെ ഇനോക് പുതിയ പെട്രോൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇലെക്ട്രിക് കാറുകൾക്ക് ചാർജ്ജിങ് സൗകര്യം അടക്കമുള്ള നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് പുതിയ സ്റ്റേഷൻ. ദുബായിൽ നിന്നും അബുദാബിയിലേക്കുള്ള  ഹൈ വേയിലെ ഇന്റർ ചേഞ്ച് 11 നടുത്താണ് പുതിയ സ്റ്റേഷൻ തുറന്നിരിക്കുന്നത്. 20 ഫ്യൂവൽ ഡിസ്‌പെൻസറുകളും ,ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിംഗ്  സ്റേഷനുമടക്കം 75000 ചതുരശ്ര അടി വിസ്താരത്തിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ മിനി ഹൈപ്പർ മാർക്കറ്റ് , പ്രാർത്ഥന മുറികൾ , അന്തരാഷ്ട്ര  ഭക്ഷണ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിശാലമായ  ഫുഡ് കോർട്ട് , ട്രാക്കുകൾക്കുള്ള പാർക്കിംഗ് ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഇനോക് സി ഇ ഓ സൈഫ് ഹുമൈദ് അൽ ഫലാസി അറിയിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പുതിയ തലമുറയിൽ പെട്ട ഫയൽ ഡിസ്പെൻസർ ഉപയോഗിച്ച് വാഹനത്തിന്റെ ഇരു വശങ്ങളിലും സൗകര്യപ്രദമായി ഇന്ധനം നിറക്കാമെന്നും , തീപിടുത്തതിനുള്ള സാധ്യത ഏറ്റവും കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്‌ ഉപയോഗിക്കുന്നതെന്നും അൽ ഫലാസി വിശദീകരിച്ചു . ഇന്ധനം നിറക്കുമ്പോഴും , സാധനങ്ങൾ വാങ്ങുമ്പോഴും (YES )  യെസ് എന്ന  റിവാർഡ് പ്രോഗ്രാം ഉപയോഗിച്ച് പോയിന്റുകൾ കരസ്ഥമാക്കാനും സാധിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment