PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEരണ്ടു പതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി.

രണ്ടു പതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി.

രണ്ടു പതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി.

യുഎഇ: രണ്ടു പതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി.വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പുതിയ പദവിയിലേക്ക്.രാജ്യത്തിൻറെ വിദേശ കാര്യ – അന്തരാഷ്ട്ര സഹകരണ മന്ത്രാലയത്തിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും , പ്രധാനമന്ത്രിയും , ദുബായ് ഭരണാധികാരിയുമായ ശൈഖ് മൊഹമ്മദ് ബിൻ റാഷിദ്  അൽ മക്തൂം ആണ് യുഎഇ മന്ത്രിസഭയിലെ അഴിച്ചുപണികൾ പ്രഖ്യാപിച്ചത്. ഷെയ്ഖ് ഷാഹ്‌ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഖലീഫ ഷഹീൻ അൽ മരാർ എന്നീ രണ്ടു പുതുമുഖങ്ങളെയാണ് വിദേശ മന്ത്രാലയത്തിൽ സഹമന്ത്രിമാരായി നിയമിച്ചത്. സഹമന്ത്രി ആയിരുന്ന് ശ്രദ്ധേയമായ സേവനങ്ങൾ ചെയ്ത അൻവർ ഗർഗാഷ്  യുഎഇ പ്രസിഡന്റ്  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ന്റെ നയതന്ത്ര ഉപദേശകനായി ചുമതലയേൽക്കും. മറ്റൊരു സഹമന്ത്രി ആയിരുന്ന സാക്കി അൻവർ നുസൈബ യുഎഇ പ്രസിഡന്റിന്റെ സാംസ്ക്കാരിക വിഭാഗം ഉപദേശകനായും സ്ഥാനം ഏൽക്കും . ഇരുവരുടെയും സേവനങ്ങൾ മാനിച്ചു ഓർഡർ ഓഫ് യൂണിയൻ പുരസ്ക്കാരം നൽകി ആദരിച്ചു . അബുദാബി കിരീടാവകാശിയും ,യു എ ഇ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റു നിരവധി ഉന്നത വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment