PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅറബ് ലോകത്തെ പെൻ കരുത്തിനു പ്രതീകമായി സാറ അൽഅമിരി, അൽ അമലിനു ചുക്കാൻ പിടിച്ച് സാറ അൽഅമിരി.

അറബ് ലോകത്തെ പെൻ കരുത്തിനു പ്രതീകമായി സാറ അൽഅമിരി, അൽ അമലിനു ചുക്കാൻ പിടിച്ച് സാറ അൽഅമിരി.

അറബ് ലോകത്തെ പെൻ കരുത്തിനു പ്രതീകമായി സാറ അൽഅമിരി, അൽ അമലിനു ചുക്കാൻ പിടിച്ച് സാറ അൽഅമിരി.

യുഎഇ:അറബ് ലോകത്തിന്റെ  വാനോളം ഉയരുന്ന പ്രതീക്ഷകളെയും  കടലോളം അനന്തമായ ആശങ്കകളെയും തോളിലേറ്റിയതു ഒരു 34 കാരിയാണ് . യുഎഇയുടെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അൽ അമിരിയാണ് അൽ അമൽ  എന്ന സ്വപ്ന പദ്ധതിയെ സാക്ഷാത്കരിച്ചത്. നാലര വർഷം മുൻപ് യുഎഇയുടെ സുപ്രധാന പദ്ധതിയുടെ ദൗത്യം ഒരു 34 കാരിയായ പുതുമുഖത്തെ ഏൽപ്പിച്ചപ്പോൾ നെറ്റിചുളിച്ച ലോകത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ ഹോപ്പ് പ്രോബ് , കുറിച്ചിട്ട വഴികളിൽ നിന്നും അണുവിട തെറ്റാതെ ഭ്രമണപഥത്തിലെ അദൃശ്യ സഞ്ചാരപദത്തിലെത്തിയത്.  .യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽനിന്ന് കംപ്യൂട്ടർ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദമെടുത്ത ശേഷം കംപ്യൂട്ടർ എൻജിനീയറായാണ് സാറ അൽ അമീരിയുടെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കു മാറി. 2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെത്തിയപ്പോഴായിരുന്നു ബഹിരാകാശം സ്വപ്നം കണ്ടിരുന്ന സാറക്ക് മുൻപിൽ സാധ്യതകളുടെ വിശാല ലോകം തുറന്നതു .2016ൽ എമിറേറ്റ്സ് സയൻസ് കൗൺസിൽ മേധാവിയായി. 2017ൽ അഡ്വാൻസ്ഡ് സയൻസ് മന്ത്രിയുമായി .  അൽഅമിന്റെ ദൗത്യം സാറയുടെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് ഉറപ്പായിരുന്ന രാജ്യത്തിൻറെ ഭരണാധികാരികൾ എടുത്ത വെല്ലിവിളി നിറഞ്ഞ തീരുമാനം തെറ്റിയില്ല . അൽഅമൽ പദ്ധതിയിൽ 34% വനിതാ പ്രാതിനിധ്യമുണ്ടെന്നത്  യുഎഇയുടെ സ്ത്രീശാക്തീകരണ ലക്ഷ്യത്തെ കൂടുതൽ ശ്രദ്ധേയമാക്കി .ബിബിസി തയാറാക്കിയ ലോകത്തെ സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ അറബ് മേഖലയിൽനിന്ന് ഇടംപിടിച്ചതും സാറ അൽ അമീരിയായിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment