PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലക്ഷ്യപഥത്തിൽ എത്തി യുഎഇ യുടെ ചൊവ്വ പര്ര്യവേഷമായ ഹോപ്പ് പ്രോബ്.

ലക്ഷ്യപഥത്തിൽ എത്തി യുഎഇ യുടെ ചൊവ്വ പര്ര്യവേഷമായ ഹോപ്പ് പ്രോബ്.

ലക്ഷ്യപഥത്തിൽ എത്തി യുഎഇ യുടെ ചൊവ്വ പര്ര്യവേഷമായ ഹോപ്പ് പ്രോബ്.

അബുദാബി: ലക്ഷ്യപഥത്തിൽ എത്തി യുഎഇ യുടെ ചൊവ്വ പര്ര്യവേഷമായ ഹോപ്പ് പ്രോബ് .ചൊവ്വ ദൗത്യത്തിലെ 50 ശതമാനം പൂർത്തിയാക്കി ഹോപ്പ് പ്രോബ് ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ എത്തിച്ചേർന്നതോടെ അടുത്ത നടപടികളിലേക്ക് കടക്കുകയായി.ആദ്യ ചിത്രങ്ങൾ അടുത്ത ആഴ്ചയോടെ ലഭിച്ചേക്കുമെന്നാണ് സൂചന.അടുത്ത 4 ആഴ്ചകളിലേക്കുള്ള വിനിമയ ബന്ധങ്ങൾക്ക്‌  ആണ് ഒരുക്കിയിരിയ്ക്കുന്നത്. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചു മുൻപോട്ടു പോയാൽ ആദ്യ ചിത്രം അടുത്തയാഴ്ച ആദ്യത്തോടെ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിക്കുന്നത്. നിലവിലുള്ള ഭ്രമണപഥത്തിൽ നിന്നും പേടകത്തിന്റെ ശാസ്ത്രീയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഗ്രഹത്തിന് ചുറ്റുമായി കണക്കാക്കിയിരുന്ന ശാസ്ത്രീയ ഭ്രമണപഥത്തിലേക്ക് പേടകം ദിശയിൽ പരിവർത്തനം നടത്തും. പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ 45 ദിവസം നീണ്ടു നിൽക്കുന്ന റീബൂട്ടിങ് ഇതോടോപ്പോം നടക്കും. ഏപ്രിൽ മാസത്തോടെ പേടകത്തിന്റെ അവസാന ദൗത്യം ആരംഭിക്കും.  7 ദിവസങ്ങളിലും 24 മണിക്കൂറും ചൊവ്വയുടെ അന്തരീക്ഷത്തിന്റെയും , കാലാവസ്ഥ വ്യതിയാനങ്ങളുടെയും വലുപ്പമേറിയ ചിത്രങ്ങൾ പകർത്തിയാകും ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങളിലേക്ക്  അയക്കുക. ചൊവ്വയിലെ ഒരു വർഷത്തെ ചിത്രങ്ങളാകും ഹോപ്പ് പ്രോബ് പകർത്തുന്നത് . ഭൂമിയിലെ 687 ദിവസങ്ങൾ കൂടുന്നതാണ് ചൊവ്വയിലെ ഒരു വർഷമായി കണക്കാക്കുന്നത്. അതായതു 2023 ഏപ്രിൽ മാസം വരെ ഹോപ്പ് പ്രോബിന്റെ ദൗത്യം തുടരും . കൂടുതൽ വിവര ശേഖരണത്തിനായി രണ്ടു വര്ഷം കൂടി ഹോപ്പ് പ്രോബ് പ്രവർത്തനനിരതമായി തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment