PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 80-മത് ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 80-മത് ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 80-മത് ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു.

അജ്‌മാൻ : ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 80-മത് ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഒരാഴ്ചക്കിടെ തുറന്നു പ്രവർത്തനമാരംഭിച്ച മൂന്നാമത് ശാഖയും 231-മത് ആഗോള ശാഖയുമാണ്  അജ്മാനിൽ പ്രവർത്തനം ആരംഭിച്ചത്.ശാസ്ത്രീയതയിലൂന്നി യു.എ.ഇയിലുടനീളം ഗുണമേന്മയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി.അദീബ് അഹമ്മദ് പറഞ്ഞു. യു.എ.ഇയിലെ സുപ്രധാന കേന്ദ്രമെന്ന നിലയ്ക്ക് അജ്‌മാൻ വ്യവസായിക മേഖലയിലെ ശാഖ മികച്ച ഡിജിറ്റൽ സേവനങ്ങൾ കൂടുതൽപ്പേരിലേക്ക് എളുപ്പത്തിൽ എത്തികാണാന് പദ്ധതി. 2009-ൽ സ്ഥാപിതമായ ലുലു എക്സ്ചേഞ്ചിനെ യു.എ.ഇയിലെ ഏറ്റവും മികച്ച എക്സ്ചേഞ്ച് ഹൗസുകളിൽ ഒന്നായി ഫോബ്‌സ് മിഡിലീസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പണമയക്കൽ, വിദേശ കറൻസി വിനിമയം, ഡബ്ള്യു.പി.എസ് തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിവരുന്നത്. നിക്ഷേപകർക്കും കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ലുലു പ്രീമിയർ എന്ന പേരിൽ വ്യക്തിഗത  സേവനങ്ങളും നടപ്പാക്കുന്നുണ്ട്. 11 രാജ്യങ്ങളിലായാണ് 231 ഐ.എസ്.ഒ 9001 അംഗീകൃത ശാഖകൾ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള എക്സ്ചേഞ്ചിനുള്ളത്.രാജ്യത്തെ മികച്ച റേറ്റിങ് ലഭിച്ച ആപ്ലിക്കേഷനുകളിൽ ഒന്നായ ‘ലുലു മണി’ ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതുമാക്കുന്നു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment