PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ഒന്നരക്കോടി ദിർഹത്തിന്റെ വ്യാജ സ്പെയർ പാർട്സ് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

യുഎഇയിൽ ഒന്നരക്കോടി ദിർഹത്തിന്റെ വ്യാജ സ്പെയർ പാർട്സ് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

യുഎഇയിൽ ഒന്നരക്കോടി ദിർഹത്തിന്റെ വ്യാജ സ്പെയർ പാർട്സ് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

യുഎഇ: യുഎഇയിൽ ഒന്നരക്കോടി ദിർഹത്തിന്റെ വ്യാജ സ്പെയർ പാർട്സ് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. നിയമലംഘകർക്കു മൂന്നു ലക്ഷത്തി പതിനായിരം ദിര്ഹത്തിന്റെ പിഴയാണ്  നൽകിയത്. ഏഴു എമിറേറ്റിലും നടത്തിയ വ്യാപകമായ റെ‌യിഡിലൂടെയാണ്  മൂന്നു ലക്ഷത്തോളം വ്യാജ ഉൽപ്പന്നങ്ങൾ  കണ്ടെത്തിയത്. പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ വ്യാജ സ്പെയർ പാർട്സുകളാണ് പിടിച്ചെടുത്തത്. 16,5375 ഓയിൽ ഫിൽറ്ററുകളും, സ്പാർക്ക് പ്ലഗ്ഗുകളും പിടിച്ചെടുത്തു. സർക്കാർ സുരക്ഷ ഏജൻസികളുടെ സഹകരണത്തോടെ അൽ ഫ്യൂത്തയിൻ   മോട്ടോർസ് ആണ് റെയ്‌ഡ്‌ സംഘടിപ്പിച്ചത്. ടയോട്ട വാഹനങ്ങൾ അപകടങ്ങളിൽ പെടുമ്പോഴാണ് വ്യാജ സ്പെയർ പാർട്ട്സുകൾ ഉപയോഗിച്ചതാണ് കാരണമായി കണ്ടെത്തിയത്. കംപ്രസ്ഡ്  ഗ്രാസ്സ്   ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രെക്ക് പാടുകൾ വരെ പിടിച്ചെടുത്തിട്ടുണ്ട്. ബ്രെക്ക് നഷ്ടമാകുന്നത് മൂലമുള്ള വൻ അപകടത്തിന് വരെ ഇത്തരം വ്യാജ സ്പെയർ പാർട്ട്സുകൾ കാരണമാകുന്നതായി അധികൃതർ വിശദീകരിച്ചു.  461 ബില്യൺ ഡോളറിന്റെ വ്യാജ സ്പെയർ പാർട്സ് വ്യാപാരമാണ് ആഗോള വ്യാപകമായി നടക്കുന്നതെന്ന് കണക്കാക്കിയിട്ടുണ്ട്. യഎഇയിലെ സ്പെയർ പാർട്സ് വിപണികളിൽ കർശന പരിശോധനകൾ തുടരുമെന്നും, പൊതുജനങ്ങൾ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി സ്വന്തം ജീവൻ അപകടപ്പെടുത്തരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment