അൽ മനാമ സ്ട്രീറ്റ് നവീകരണ ജോലികള്‍ പൂർത്തിയായതായി
ദുബൈ അൽഐൻ റോഡ് വികസന പദ്ധതികളുടെ ഭാഗമായുള്ള അൽ മനാമ സ്ട്രീറ്റ് നവീകരണ ജോലികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അൽ മെയ്ദാൻ, അൽ മനാമ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ട്രാഫിക് ഇടനാഴിയുടെ നിർമാണം പദ്ധതിയുടെ ഭാഗമായിരുന്നു. ദുബൈ അൽഐൻ റോഡിന് മുകളിലൂടെ കടന്നുപോകുന്ന നാലുവരി ഫ്ളൈ ഓവർ, റോഡുമായി ബന്ധിപ്പിക്കാൻ സ്ലിപ്പ് റോഡുകൾ എന്നിവയും ഇതിെൻറ ഭാഗമാണ്. ഏദൻ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദൽ ഹമർ സ്ട്രീറ്റ് എന്നിവയുമായി ആദ്യ മൂന്നു കവലകളെ ഉപരിതല ജങ്ഷനുകളാക്കി മാറ്റിയാണ് മനാമ സ്ട്രീറ്റ് വികസനം പൂർത്തീകരിച്ചത്. 2022 മെയ് മാസത്തിലായിരുന്നു അൽ മനാമ സ്ട്രീറ്റ് നവീകരണ ജോലികൾക്ക് തുടക്കം കുറിച്ചത്.