PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസ്നേഹത്തിൻറെയും പ്രത്യാശയുടെയും സന്ദേശം പകർന്നു യുഎഇയിലെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ.

സ്നേഹത്തിൻറെയും പ്രത്യാശയുടെയും സന്ദേശം പകർന്നു യുഎഇയിലെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ.

സ്നേഹത്തിൻറെയും പ്രത്യാശയുടെയും സന്ദേശം പകർന്നു യുഎഇയിലെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ.

യുഎഇ: സ്നേഹത്തിൻറെയും പ്രത്യാശയുടെയും സന്ദേശം പകർന്നു നൽകിക്കൊണ്ട് വിശ്വാസികൾ ഉയർപ്പു പെരുന്നാൾ ആഘോഷിച്ചു.അബുദാബിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയങ്ങളിലും,ഓൺലൈനായും ആയിരങ്ങളാണ്  പ്രാർത്ഥനകളിൽ പങ്കെടുത്തത്.അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന പ്രത്യേക ഈസ്റ്റർ ആരാധനയ്ക്ക് ഇടവക വികാരി ഫാദർ ബെന്നി മാത്യു മുഖ്യ കാർമികത്വം വഹിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൂറോളം വിശ്വാസികൾക്ക് ദേവാലയത്തിൽ വന്ന് ആരാധനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ഒട്ടനവധി വിശ്വാസികൾ ഓൺലൈനായി ഈസ്റ്റർ ശുശ്രൂഷകളിൽ സംബന്ധിച്ചു. ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലെ ശുശ്രൂഷകൾ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടന്നു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ തോമസ് ജോളി ദിവ്യ കാർമികത്വം വഹിച്ചു. ആരാധന ക്രമീകരണങ്ങൾക്ക് വൈസ് പ്രസിഡണ്ട് ജോജിൻ അലക്സ് എബ്രഹാം, സെക്രട്ടറി പ്രിൻസ് ജോൺ, ട്രസ്റ്റി റോബിൻ പി ജോയ് എന്നിവർ നേതൃത്വം നൽകി. അബുദാബി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം,അബുദാബി മാർത്തോമ്മാ ചർച് ,സെന്റ് പോൾസ് ചർച്  തുടങ്ങിയ ദേവാലയങ്ങളിൽ എല്ലാം ഈസ്റ്റർ പ്രത്യേക പ്രാർത്ഥനകൾ നടന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment