PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ സമൂഹ മാധ്യമങ്ങൾ കർശന നിയമപരിധിയിൽ.

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ കർശന നിയമപരിധിയിൽ.

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ കർശന നിയമപരിധിയിൽ.

ദുബായ് : സമൂഹമാധ്യമങ്ങളെ  ദുരുപയോഗം ചെയ്താൽ ഒരു മില്യൺ ദിർഹം വരെ പിഴ.സമൂഹ മാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ചിത്രങ്ങൾ പകർത്തി പ്രസിദ്ധീകരിച്ച ഒരു കൂട്ടം ആളുകളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ദുബായ് പോലീസ്സാണ് നിയമ സംഹിതകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. യുഎഇയിലെ സൈബർ ആൻഡ് പീനൽ നിയമങ്ങളുടെ പരിധിയിലാണ് സമൂഹമാധ്യമങ്ങളെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.ദുബായ് മറീനയിലെ  ഒരു ബഹുനില കെട്ടിടത്തിന്റെ   ബാൽക്കണിയിൽ നിന്നും ചിത്രീകരിച്ച യുവതികളുടെ  അശ്ളീല ചിത്രങ്ങൾ  ട്വിറ്ററിൽ വൈറൽ ആയതോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത് . യു എ ഇ യിൽ സമൂഹ മാധ്യമങ്ങൾ   സൈബർ  ആൻഡ് പീനൽ നിയമങ്ങളുടെ പരിധിയിലാണെന്നും  , സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അഞ്ചു ലക്ഷം  ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.  അശ്ലീല ചിത്രങ്ങളടക്കം സഭ്യമല്ലാത്ത പോസ്റ്റുകൾക്കായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ഭീഷണി പെടുത്തുകയോ ചെയ്താൽ ഒരു മില്യൺ ദിർഹം വരെ പിഴ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment