PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു

ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു

ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു

ഫുജൈറ: ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി സമ്മാനിച്ചു.
“സായിദ്: ദാനത്തിന്റെയും മാനവികതയുടെയും പ്രതീകം”എന്ന പ്രമേയത്തിൽ ഫുജൈറയിൽ കൾച്ചർ സൊസൈറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിലും അനാഥ സംരക്ഷണത്തിലും, ഇന്ത്യ- യുഎഇ സൗഹാർദം സജീവമാക്കുന്നതിൽ കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയവും പ്രചോദനവുമാണെന്ന് ശൈഖ് അബ്ദുള്ള പറഞ്ഞു. ഖുർആൻ പാരായയണ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment