PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ പുതിയശാഖ അബുദാബി അൽ റീമിൽ പ്രവർത്തനമാരംഭിച്ചു

അൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ പുതിയശാഖ അബുദാബി അൽ റീമിൽ പ്രവർത്തനമാരംഭിച്ചു

അൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ പുതിയശാഖ അബുദാബി അൽ റീമിൽ പ്രവർത്തനമാരംഭിച്ചു

അബുദാബി: ലുലുഗ്രൂപ്പിന്റെ കീഴിലുള്ള അൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ പുതിയശാഖ അബുദാബി അൽ റീമിൽ പ്രവർത്തനമാരംഭിച്ചു. മത്സ്യ, മാംസ ഇനങ്ങളുടെ വിതരണക്കാരായ അൽ തയിബിന്റെ പുതിയ ശാഖ ലീഫ് ടവറിലാണ് പ്രവർത്തനം കുറിച്ചത്. നിലവിൽ യു.എ.ഇ.യിൽ അഞ്ച് ശാഖകളുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ഏറ്റവുംമികച്ച ഇറച്ചി,മത്സ്യം, കടൽവിഭവങ്ങൾ എന്നിവ കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് അൽ തയിബ് ഡയറക്ടർ റിയാദ് ജബ്ബാർ അറിയിച്ചു.എളുപ്പത്തിൽ പാചകംചെയ്യാവുന്ന മസാല പുരട്ടിയ ഇറച്ചികളും പ്രത്യേകതയാണ്. 1982 മുതൽ ജി.സി.സി.യിൽ ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കിക്കൊണ്ട് അൽ തയിബ് പ്രവർത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, അമേരിക്ക, ബ്രസീൽ, ന്യൂസിലാൻഡ്, യു.കെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള വിഭവങ്ങളാണ് അൽ  തയിബ് നൽകുന്നത്. മിന മേഖലയ്ക്ക് പുറത്തും സമഗ്രമായ വിപണന ശൃംഖല അൽ തയിബിന്റെ പ്രത്യേകതയാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment