PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaയുഎഇ യിലേക്ക് ഉസ്‌ബെക്കിസ്ഥാൻ വഴി വരുന്നതിനു പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽ ഏജൻസികൾ

യുഎഇ യിലേക്ക് ഉസ്‌ബെക്കിസ്ഥാൻ വഴി വരുന്നതിനു പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽ ഏജൻസികൾ

യുഎഇ യിലേക്ക് ഉസ്‌ബെക്കിസ്ഥാൻ വഴി വരുന്നതിനു പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽ ഏജൻസികൾ

യുഎഇ: ഇന്ത്യയിൽ നിന്നും നേരിട്ടുള്ള യാത്രക്കു  നിരോധനം നിലനിൽക്കുന്ന യുഎഇ യിലേക്ക് ഉസ്‌ബെക്കിസ്ഥാൻ വഴി വരുന്നതിനു പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽ ഏജൻസികൾ , ഉസ്ബകിസ്താനിലെ 15 ദിവസത്തെ താമസം അടക്കം 6200 ദിർഹമാണ് നിരക്കായി പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യയിൽ നിന്നും നേരിട്ട് യു എ ഇ യിലേക്ക് വരുന്നതിനുള്ള നിരോധനം മറികടക്കുന്നതിന് ഉസ്ബക്കിസ്ഥാനിൽ 15 ദിവസം താമസിച്ച ശേഷം യുഎഇ യിലേക്ക് വരുന്നതിനാണ് ട്രാവൽ പാക്കേജ് തയ്യാറായിരിക്കുന്നതെന്നു  ട്രാവൽ ഏജൻസികളുടെ അറിയിപ്പിൽ പറയുന്നു. ത്രീ സ്റ്റാർ ഹോട്ടലിലെ താമസം , ദുബായ് വരെയുള്ള  ടിക്കെറ്റ് , ഭക്ഷണം , ഉസ്‌ബെക്കിസ്താനിൽ  ഒരു ആർ ടി പി സി ആർ പരിശോധന എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യു എ ഇ യിലേക്ക് വരുന്നതിനു ഐ സി എ അല്ലെങ്കിൽ ജി ഡി ആർ എഫ് എ അനുമതി വേണമെന്നതു നിര്ബന്ധമാണ് . അനുമതി ലഭിക്കാത്തവർ ഉസ്ബക്കിസ്ഥാനിൽ നിന്നും നാട്ടിലേക്കു തന്നെ മടങ്ങേണ്ടി വരുമെന്നതാണ് യാത്രയിലെ അനിശ്ചിതാവസ്ഥ നിറഞ്ഞ കാര്യമെന്നും ഏജൻസികൾ പറയുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment