പ്രമുഖ മലയാളി വ്യവസായി ടി.ആർ വിജയകുമാറിന് അബുദാബിയിൽ ഗോൾഡൻ വിസ
അബുദാബി: പ്രമുഖ മലയാളി വ്യവസായി ടി.ആർ വിജയകുമാറിന് അബുദാബിയിൽ ഗോൾഡൻ വിസ ലഭിച്ചു. തിരുവനന്തപുരം സ്വാദേശിയായ വിജയകുമാർ കഴിഞ്ഞ നാല് പതിറ്റാണ്ട്ക്കാലമായ് പ്രവാസലോകത്തെ സാമൂഹിക സാംസകാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ്.അബുദാബി അൽ സാബി ഗ്രൂപ്പ് ചെയർമാനും മുപ്പത്തി അഞ്ചോളം കബനികളുടെ ഉടമയും കൂടിയായ വിജയകുമാറിന് കഴിഞ്ഞ ദിവസം ആണ് ഗോൾഡൻ വിസ നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സയീദ് യൂസഫ് ഇബ്രാഹിം അൽ സാബിയിൽ നിന്ന് പത്ത് വർഷത്തെ ഗോൾഡൻ വിസ വിജയകുമാർ കൈപറ്റിയത്. സ്വാദേശികളും വിദേശികളും അടക്കം അഞ്ഞൂറിൽ പരം തൊഴിലാളികളാണ് അൽ സാബി ഗ്രൂപ്പിൽ ജോലിചെയ്യുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് യു.എ.ഇ. ഗോൾഡൻ വിസ നൽകാറുള്ളത്.നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ വിധത്തിലും അനിയോജ്യമായ അന്തരീക്ഷം യുഎഇയില്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് സർക്കാർ ഗോൾഡൻ വിസ അനുവദിച്ചിരിക്കുന്നത്.