PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങി.

കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങി.

കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങി.

അബുദാബി: അബുദാബിയിൽ കുട്ടികൾക്ക് ഫൈസർ വാക്‌സിനും, വാക്‌സിൻ എടുത്തവർക്കുള്ള സിനോഫാം വാക്‌സിന്റെ ബൂസ്റ്റർ ഡോസും നൽകുന്നതിന് തുടക്കമായി. ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് വാക്‌സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം  അറിയിച്ചു.12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ഫൈസർ വാക്‌സിൻ നൽകുന്നത്. ഇതിനാവശ്യമായ ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ആരോഗ്യ -രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തവർ ആറു മാസങ്ങൾ പൂർത്തിയാക്കിയെങ്കിൽ ബൂസ്റ്റർ ഡോസിനായി ഇപ്പോൾ ബുക്കിംഗ് നടത്താവുന്നതാണ്.  സിനോഫാം വാക്‌സിനാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലൂടെയോ , കോവിഡ് 19 ആപ്പിലൂടെയോ ബുക്കിംഗ് നടത്താം . കുട്ടികളിൽ ഫൈസർ വാക്‌സിൻ നൂറു ശതമാനവും സുരക്ഷിതമാണെന്ന് ഗവേഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രതിരോധ ചികിത്സ വിഭാഗം മേധാവി ഡോക്ടർ. നാഥാ അൽ മർസൂഖി വ്യക്തമാക്കി. വാക്‌സിൻ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുമെന്നും, വാക്‌സിൻ നൽകുന്നത് മൂലം രോഗാവസ്ഥ മറികടന്നു എന്ന ധാരണ പാടില്ലെന്നും പ്രതിരോധ നടപടികൾ തുടരണമെന്നും ഡോ .അൽ മർസൂഖി അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment