PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI50 ശതമാനം വരെ വലിയ പെരുന്നാൾ ഇളവുമായി ലുലു ‘ബിഗ് ഈദ് ഡീൽസ്’ 

50 ശതമാനം വരെ വലിയ പെരുന്നാൾ ഇളവുമായി ലുലു ‘ബിഗ് ഈദ് ഡീൽസ്’ 

50 ശതമാനം വരെ വലിയ പെരുന്നാൾ ഇളവുമായി ലുലു ‘ബിഗ് ഈദ് ഡീൽസ്’ 

അബുദാബി: വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനം വരെ ഇളവുമായി ലുലു. ‘ബിഗ് ഈദ് ഡീൽസ്’ എന്നപേരിൽ ജൂലായ് 15 മുതൽ 25 വരെയാണ് ഇളവുകൾ ലഭിക്കുക. ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ കഴിയും. ഇതിനുപുറമെ വ്യസ്ത്യസ്ത ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളക്കും തുടക്കമായിട്ടുണ്ട്. ബിരിയാണി ഫെസ്റ്റിവലും പഴവിപണിയും പ്രത്യേകതയാണ്.

   അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖൻ അഹമ്മദ് അൽ ഹാഷിമി ബിഗ് ഈദ് ഡീൽസ് ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, ലുലു അബുദാബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി.പി.അബൂബക്കർ എന്നിവർ പങ്കെടുത്തു. യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ മറ്റു ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർക്കും ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാൾ ആഘോഷങ്ങൾക്കായി മികച്ച സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഏവർക്കും ആശംസകൾ നേരുന്നതായും സൈഫി രൂപവാല പറഞ്ഞു.
          ആഘോഷവേളകൾക്കനുയോജ്യമായി ചിട്ടപ്പെടുത്തിയ ഷോപ്പിങ് കാർഡും ലുലുവിന്റെ പ്രത്യേകതയാണ്. പെരുന്നാൾ, പിറന്നാൾ, വാർഷികാഘോഷങ്ങൾ എന്നിവയ്‌ക്കെല്ലാം പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന പലതവണ ഉപയോഗിക്കാവുന്ന ഒരുവർഷം വരെ കാലാവധിയുള്ളതാണ് കാർഡുകൾ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment