PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“999” അടിയന്തര നമ്പറിൽ പൊതുജനങ്ങളിൽ നിന്ന് കോളുകൾ നേരിട്ട് സ്വീകരിച്ച് അബുദാബി പോലീസ് ഡയറക്ടർ ജനറൽ

“999” അടിയന്തര നമ്പറിൽ പൊതുജനങ്ങളിൽ നിന്ന് കോളുകൾ നേരിട്ട് സ്വീകരിച്ച് അബുദാബി പോലീസ് ഡയറക്ടർ ജനറൽ

“999” അടിയന്തര നമ്പറിൽ പൊതുജനങ്ങളിൽ നിന്ന് കോളുകൾ നേരിട്ട് സ്വീകരിച്ച് അബുദാബി പോലീസ് ഡയറക്ടർ ജനറൽ

അബുദാബി: സെൻട്രൽ ഓപ്പറേഷൻ സെക്ടർ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ അടിയന്തര ലൈൻ “999” ൽ പൊതുജനങ്ങളിൽ നിന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫിക്ക് കോളുകൾ സ്വീകരിച്ചു. സെന്ററിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും, ഫലപ്രാപ്തിയും, അപകടം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് ബന്ധപ്പെട്ട പോലീസ് പട്രോളുകളുടെ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്ന നടപടികളും അദ്ദേഹം വിലയിരുത്തി.

അബുദാബി പോലീസിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങളിലേക്ക് എത്ര കാര്യക്ഷമമായി എത്തുന്നുന്നുണ്ട് എന്നും, ജനങ്ങളുടെ ആവശ്യങ്ങൾ, പോലീസിൽ നിന്നുള്ള അവരുടെ പ്രതീക്ഷകൾ, എന്നിവയ്‌ക്ക് പുറമേ അവരുടെ അഭിപ്രായങ്ങളും സേവനങ്ങൾ നൽകുന്നതിൽ ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളികൾ, ഇപ്പോൾ നൽകി വരുന്ന സേവനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ഈ കോളുകളിൽ നിന്നും ചോദിച്ചറിഞ്ഞു. കമാൻഡ് സെന്റർ സന്ദർശിച്ച അദ്ദേഹം സെന്ററിന്റെ പ്രവർത്തനത്തിൽ പൂർണ സന്തോഷം പ്രകടിപ്പിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment