PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ

അബുദാബിയിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ

അബുദാബിയിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ

അബുദബി: എമിറേറ്റിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വാക്സിൻ ലഭ്യമാക്കുന്നതിനായി അബുദാബി മിന സായിദ് വാക്സിനേഷൻ സെന്റർ, അൽ ഐൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വാക്-ഇൻ കേന്ദ്രങ്ങളിൽ നിന്ന് 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ്. 2021 സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാലയങ്ങളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് , അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് , അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ , അബുദാബി ഹെൽത്ത് സർവീസസ് കമ്പനി  എന്നിവർ സംയുക്തമായാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. സിനോഫാം, ഫൈസർ ബയോഎൻടെക് വാക്സിനുകളുടെ ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നീ കുത്തിവെപ്പുകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല , 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് നേരിട്ടെത്തി വാക്സിനെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി. 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾ രക്ഷിതാവിനോടോപ്പമായിരിക്കണം (ഒരാൾ മാത്രം) വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്.

1 .  മിന സായിദ് വാക്സിനേഷൻ സെന്ററിലെ ഗ്രീൻ ഹാളിൽ പ്രവർത്തിക്കുന്ന കേന്ദ്രം – രാവിലെ 8 മുതൽ രാത്രി 8 വരെയും .
അൽ ഐൻ കൺവെൻഷൻ സെന്ററിലെ ഗ്രീൻ ഹാളിൽ പ്രവർത്തിക്കുന്ന കേന്ദ്രം – രാവിലെ 8 മുതൽ രാത്രി 8 വരെയും പ്രവർത്തിക്കും .
2 . എമിറേറ്റിലെ നിവാസികളായ വിദ്യാർത്ഥികൾക്ക് എമിറേറ്റ്സ് ഐഡി, സ്റ്റുഡൻറ് ഐ ഡി എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
3 . എല്ലാ വിദ്യാർത്ഥികൾക്കും അൽ ഹുസ്ന  ആപ്പിൽ ഗ്രീൻ അല്ലെങ്കിൽ ഗ്രേ സ്റ്റാറ്റസ് നിർബന്ധമാണ്.
എമിറേറ്റിലെ സ്‌കൂളുകളിലെ പുതിയ വിദ്യാർത്ഥികൾ തങ്ങളുടെ പാസ്സ്‌പോർട്ട്, യു ഐ ഡി അടങ്ങിയ എൻട്രി പെർമിറ്റ്, സ്‌കൂളിൽ ചേർന്നതിന്റെ രേഖ എന്നിവ കൈവശം കരുതേണ്ടതാണ്.
4 . അബുദബി നിവാസികളായ അധ്യാപകർ, മറ്റു സ്‌കൂൾ ജീവനക്കാർ  എമിറേറ്റ്സ് ഐഡി, എംപ്ലോയീ ഐ ഡി എന്നിവ ഉപയോഗിച്ച് കൊണ്ട് കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
5 . അധ്യാപകർ, മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് അൽ ഹുസൻ ആപ്പിൽ ഗ്രീൻ അല്ലെങ്കിൽ ഗ്രേ സ്റ്റാറ്റസ് നിർബന്ധമാണ്.
എമിറേറ്റിലെ സ്‌കൂളുകളിലെ പുതിയ ജീവനക്കാർ തങ്ങളുടെ പാസ്സ്‌പോർട്ട്, യു ഐ ഡി അടങ്ങിയ എൻട്രി പെർമിറ്റ്, സ്‌കൂളിൽ ജോലി ലഭിച്ചതിന്റെ രേഖ എന്നിവ കൈവശം കരുതേണ്ടതാണ്.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment