PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനം ‘ഇന്ത്യ ഉത്സവ് ’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ലുലു ഗ്രൂപ്പ്  ആഘോഷിച്ചു

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനം ‘ഇന്ത്യ ഉത്സവ് ’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ലുലു ഗ്രൂപ്പ്  ആഘോഷിച്ചു

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനം ‘ഇന്ത്യ ഉത്സവ് ’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ലുലു ഗ്രൂപ്പ്  ആഘോഷിച്ചു

അബുദാബി: ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനം ‘ഇന്ത്യ ഉത്സവ് ’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ലുലു ഗ്രൂപ്പ്  ആഘോഷിച്ചു. അബുദാബി ഖലീഫ സിറ്റിയിലെ അൽഫൊർസാൻ സെൻട്രൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിലാണ് ആഘോഷ പരിപാടികൾ നടന്നത്.ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കിയാണ് ‘ഇന്ത്യ ഉത്സവ് ’ ആഘോഷം ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. അബുദാബി  ഖലീഫ സിറ്റിയിലെ അൽഫൊർസാൻ സെൻട്രൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഇന്ത്യ ഉത്സവ് ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ. സലിം വി.ഐ, മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സദീപ് ബയ്യാപു എന്നിവരും ചടങ്ങിന്റെ ഭാഗമായി.

 ഖാദി, ആയുർവേദ ഉത്പന്നങ്ങളടക്കം ഇന്ത്യയിലെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ  മനോഹരമായാണ് ലുലുവിൽ സജ്ജീകരിച്ചിരിക്കുന്നത്.ആഗസ്റ്റ് 21 വരെയാണ്  ‘ഇന്ത്യ ഉത്സവ് ’ നടക്കുന്നത്. ഇന്ത്യൻ കർഷകരുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരുമെന്ന് എം.എ. യൂസഫലി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ അൻപതിൽ പരം വ്യത്യസ്ത  ഇന്ത്യൻ ഭക്ഷണപദാർഥങ്ങൾ ഒരുക്കിയുള്ള മേളയും ഫെസ്റ്റിവെലിന്റെ  ഭാഗമായി നടന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment