അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്ത് യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയും കുടുംബവും യുഎഇയില്‍. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്‌റഫ് ഗനിയെയും കുടുംബത്തിനെയും യുഎഇ സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു.താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് ആണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്. ഞായറാഴ്ച താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന് ഗനി അയൽ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2014മുതൽ ആറുവർഷത്തിലേറെ അഫ്ഗാൻ പ്രസിഡൻറായിരുന്നു ഗനി.