PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIക്യാപിറ്റൽ  മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ  മെഗാ ക്ലിയറൻസ് സെയിലിനു തുടക്കം

ക്യാപിറ്റൽ  മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ  മെഗാ ക്ലിയറൻസ് സെയിലിനു തുടക്കം

ക്യാപിറ്റൽ  മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ  മെഗാ ക്ലിയറൻസ് സെയിലിനു തുടക്കം

അബുദാബി: അബുദാബി മുസഫ്ഫ ക്യാപിറ്റൽ  മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ  മെഗാ ക്ലിയറൻസ് സെയിലിനു തുടക്കം കുറിച്ചു. ഉത്പന്നങ്ങൾക്ക് 80 % വരെ ഡിസ്‌കൗണ്ടിൽ  സ്വന്തമാക്കാനുള്ള അവസരമാണ് മെഗാ ക്ലിയറൻസ് സെയിലിൽ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾ, പാദരക്ഷകൾ , വീട്ടുപകരണങ്ങൾ , യാത്രാ ബാഗുകൾ ,ലിനൻ , പെർഫ്യൂംസ്, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക്  80 % വരെ ഡിസ്‌കൗണ്ട് സ്വന്തമാക്കാം. മനാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അമൽ ഖനിയും , മനാസിൽ ഗ്രൂപ്പ് സിഇഒ മംദൂ ഫാത്തിയും, ചേർന്ന് ഉൽഘടനം നിർവഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി.പി , ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ അജയകുമാർ പി.വി , ലുലു ഗ്രൂപ്പ് കൊമേർഷ്യൽ മാനേജർ മുഹമ്മദ് ഷാജിത്ത് തുടങ്ങിയവർ പങ്കെടുത്തു. വളരെ മിതമായ നിരക്കുകളിൽ നിരവധി ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഈ മെഗാ ക്ലിയറൻസ് സെയിലിലൂടെ ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും, മുതിർന്നവർക്കും അനുയോജ്യമായ വസ്ത്രങ്ങളും, പാദരക്ഷകളും, വീട്ടുപകരണങ്ങളും , യാത്രാ ബാഗുകളും ,കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം വളരെ മിതമായ നിരക്കിൽ 80 % വരെ ഡിസ്‌കൗണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ മെഗാ ക്ലിയറൻസ് സെയിലിൽ കരസ്ഥമാക്കാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment