PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകളിവിളക്ക് എന്ന  സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു.

കളിവിളക്ക് എന്ന  സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു.

കളിവിളക്ക് എന്ന  സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു.

അബുദാബി : യു എ ഇ യിലും കേരളത്തിലുമായി ചിത്രീകരിച്ച കളിവിളക്ക് എന്ന  സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു. അബുദാബി റെഡ് എക്സ് മീഡിയ കോൺഫ്രൻസ് ഹാളിലാണ് പ്രകാശനം നടന്നത്.  പ്രമുഖ നർത്തകിയും നൃത്ത അധ്യാപികയുമായ പ്രിയ മനോജാണ്  ആൽബത്തിന്റെ മനോഹര വരികൾ രചിച്ചത്. കോവിഡ് കാലത്തിന്റെ വേനലറുതികൾ കടന്നു ചമയങ്ങൾ അണിയാൻ മോഹിക്കുന്നൊരു കലയുടെ വസന്തകാലം ആഗ്രഹിക്കുന്ന കലാകാരന്മാരുടെ പ്രാർത്ഥനയാണ് കളിവിളക്ക് എന്ന സംഗീത ആൽബം.അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് യോഗേഷ് പ്രഭു, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ എന്നിവർ  ചേർന്നാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.  മാധ്യമ പ്രവർത്തകരായ അനിൽ സി ഇടിക്കുള, സമീർ കല്ലറ എന്നിവർ ആശംസകൾ അർപ്പിച്ചു. അഞ്ജലി കലങ്ങാട്ട് അവതാരികയായിരുന്നു. ഉഡുപ്പി എസ് ശ്രീനാഥ് ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. പ്രദീപ് പുതുശ്ശേരി എഡിറ്റിങ് നിർവ്വഹിച്ചു. ബിനോജ് ലൈവ് ആണ് ദൃശ്യങ്ങൾ പകർത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് കളിവിളക്കു സംഗീത പ്രേമികളിലേക്കു എത്തുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment