PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020

ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020

ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020

ദുബായ്: ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020-ന് ദുബായില്‍ തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മരുഭൂമിയിലെ മനോഹര നഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്‌സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു.എ.ഇ. ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.മേളയില്‍ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടര്‍ന്ന് എക്‌സ്പോയ്ക്ക് മേല്‍നോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ (ബി.ഐ.ഇ.) സെക്രട്ടറിജനറല്‍ ദിമിത്രി കെര്‍കെന്റസ് വേദിയിലെത്തി എക്‌സ്പോ 2020-ന് ആതിഥേയത്വം വഹിക്കാന്‍ യു.എ.ഇ. എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.
ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു.എ.ഇ. പതാകയും ബി.ഐ.ഇ. പതാകയും വേദിയില്‍ ഉയര്‍ന്നു. എല്ലാരാജ്യങ്ങളെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി. ലോകത്തെ എല്ലാ കണ്ണുകളുംഇനി യു.എ.ഇ.യിലേക്ക്. എല്ലാ റോഡുകളും എക്‌സ്പോ വേദിയിലേക്ക്. അടുത്ത ആറ് മാസം ലോകത്തെ നയിക്കുന്നതും യു.എ.ഇ. തന്നെ. കാരണം ഇത് നമ്മുടെ മാത്രം സമയമാണ്. മഹത്തായ കാഴ്ചകള്‍ കാണാനുള്ള സമയമാണ്. വ്യാഴാഴ്ച രാത്രി തുടങ്ങിയ വര്‍ണാഭമായ കാഴ്ചകള്‍ ആറുമാസം മനുഷ്യമനസ്സുകളില്‍ നിറങ്ങള്‍  നിറയ്ക്കും. വ്യവസായ വാണിജ്യ പരിപാടികള്‍ക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം ലോകത്തെ ദുബായിലേക്ക് നയിക്കും. എക്‌സ്പോവേദി സജീവമാകും. ദുബായുടെ ഹൃദയഭാഗത്ത് ആളും ആരവവും നിറയും. യു.എ.ഇ.യുടെ ചരിത്രവും ഭാവിയും ലോകമറിയും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment