PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎക്സ്പോ 2020 യിൽ ഇരുപതു ലക്ഷത്തിലേറെ  സന്ദർശകർ എത്തിയതായി സംഘാടകർ

എക്സ്പോ 2020 യിൽ ഇരുപതു ലക്ഷത്തിലേറെ  സന്ദർശകർ എത്തിയതായി സംഘാടകർ

എക്സ്പോ 2020 യിൽ ഇരുപതു ലക്ഷത്തിലേറെ  സന്ദർശകർ എത്തിയതായി സംഘാടകർ

ദുബായ്: ഒരു മാസം പൂർത്തിയാക്കുന്ന എക്സ്പോ 2020 യിൽ ഇരുപതു ലക്ഷത്തിലേറെ  സന്ദർശകർ എത്തിയതായി സംഘാടകർ അറിയിച്ചു. 185 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ലോക മേളയിൽ ഭാഗഭാക്കാകാൻ ദുബായ് നഗരത്തിലെത്തിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച ആഗോള മേളയിൽ പങ്കു ചേരാൻ  2,350,868 സന്ദർശകർ എത്തിയതായി എക്സ്പോ 2020 കമ്മ്യുണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്കോനൈഡ്‌ മാക് ഗിയാച്ചിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ആകെ സന്ദർശകരിൽ 17 % പേരും രാജ്യത്തിന് പുറത്തു നിന്നും എത്തിയതാണ് . 28% 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് . ഇന്ത്യ , ജർമനി , ഫ്രാൻസ് , സൗദി അറേബ്യ , യു കെ തുടങ്ങിയ പവിലിയനാണ് ഏറ്റവും അധികം സന്ദര്ശകരെത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകർ രാജ്യത്തിന് പുറത്തു നിന്നും എത്തിയത് ഇതേ രാജ്യങ്ങളിൽ നിന്നാണ് . എക്സ്പോ തുടങ്ങിയ ശേഷം വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരടക്കം 1938 വിശിഷ്ടാതിഥികൾ എത്തിയതായും 5610 ഔദ്യോഗിക സമ്മേളനങ്ങൾ നടന്നതായും സംഘാടകർ അറിയിച്ചു. 12.8 മില്യൺ സന്ദർശകർ ഓൺലൈനിലൂടെ എക്സ്പോ ദർശിച്ചതായും വെളിപ്പെടുത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment