ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം നടന്നു
അബുദാബി : യു എ ഇ ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഫൈവ് മത്സരത്തിൽ പങ്കെടുക്കുന്ന ഷാർജ കിങ്സ് ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം അബുദാബി റെഡ് എക്സ് മീഡിയ കോൺഫറൻസ് ഹാളിൽ നടന്നു. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ പ്രകാശന കർമ്മം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ മുഖ്യ അതിഥിയായി പങ്കെടുത്തു. യുഎഇ യിലെ പ്രഗത്ഭ കായിക താരങ്ങൾ അണിനിരക്കുന്ന ക്രിക്കറ്റ് ടീമാണ് ഷാർജ കിങ്സ്. ഷാർജ അൽ മദാമിലുള്ള വിഷൻ ക്രിക്കറ്റ് സെന്ററിൽ മാർച് 6 ഞായറാഴ്ചയാണ് യു എ ഇ ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഫൈവ് അരങ്ങേറുന്നത്.