PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിനോദ സഞ്ചാര മേഖലയിൽ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ

വിനോദ സഞ്ചാര മേഖലയിൽ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ

വിനോദ സഞ്ചാര മേഖലയിൽ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ

അബുദാബി: വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ. യിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദ സഞ്ചാര-പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അബുദാബി ടൂറിസം ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി അബുദാബിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ അടുത്ത് തന്നെ ഒപ്പ് വെക്കാനും യോഗത്തിൽ തീരുമാനമായി.

ആഗോള വിനോദസഞ്ചാര മേഖലയിൽ കേരളത്തിൻ്റെ പ്രാധാന്യവും മഹിമയും മന്ത്രി മുഹമ്മദ് ഖലീഫക്ക് വിവരിച്ചു കൊടുത്തു. കേരളത്തിൻ്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചു മുഹമ്മദ് റിയാസ് വിശദീകരിച്ചു. വിനോദ സഞ്ചാര മേഖലയിലെ പരസ്പര സഹകരണം ഈ മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കും. കോവിഡിനെ തുടർന്നുണ്ടായ നിർജീവാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സഞ്ചാരികളെ യു.എ.ഇ.യിൽ നിന്നും പ്രത്യേകിച്ച് അബുദാബിയിൽ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മെയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ അതിഥിയായി പങ്കെടുക്കാൻ മന്ത്രി റിയാസ് അബുദാബി ടൂറിസം ഡിപ്പാർട്ട്മെൻ്റ് ചെയർമാനെ ക്ഷണിച്ചു.

വിനോദ സഞ്ചാര മേഖലയിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് മുഹമ്മദ് ഖലീഫ അൽ മുബാറക് യോഗത്തിൽ അറിയിച്ചു. അബുദാബി സർക്കാർ കമ്പനിയും അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഗൾഫിലെ തന്നെ ഏറ്റവും വലിയ കമ്പനികളൊന്നായ കമ്പനികളിലൊന്നായ അൽദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകളെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്താൻ സന്നദ്ധമാണെന്നും അൽദാർ കമ്പനിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. ഇതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായി മെയ് മാസത്തിൽ അബുദാബി വിനോദ സഞ്ചാര ഉന്നതതല സംഘം കേരളത്തിൽ എത്തുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ ഐ. എ.എസ്., അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment