PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഇന്ത്യൻ താര ദമ്പതികൾക്ക് ആദ്യമായി യു.എ.ഇ ഗോൾഡൻ വിസ

ഇന്ത്യൻ താര ദമ്പതികൾക്ക് ആദ്യമായി യു.എ.ഇ ഗോൾഡൻ വിസ

ഇന്ത്യൻ താര ദമ്പതികൾക്ക് ആദ്യമായി യു.എ.ഇ ഗോൾഡൻ വിസ

ദുബായ് : ഇന്ത്യൻ സിനിമ മേഖലയിൽ നിന്ന് തെന്നിദ്ധ്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും ,നസ്‌റിയ നാസിമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു . ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇ യുടെ ഗോൾഡൻ വിസ ലഭിക്കുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ആണ് ഫഹദ് ഫാസിലിനും നസ്രിയ നാസിമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് . ഇരുവരും ഇ.സി.എച്ഛ് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി , അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി , ദുബൈ ടി.വി ഡയറക്ടർ അഹമ്മദ് , പി.എം അബ്ദുറഹ്മാൻ , ഫാരിസ് ഫൈസൽ എന്നിവർ സംബന്ധിച്ചു .ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു . വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യു.എ .ഇ നൽകി വരുന്ന പത്ത് വർഷ താമസ വിസയാണ് ഗോൾഡൻ വിസ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment