കുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ്
റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിൽ കുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ് നടത്താൻ അവസരമായി. റാക് എയർ വെഞ്ചർ എന്ന പദ്ധതി ഒരുക്കുന്നത് റാക് ടൂറിസമാണ്. മാനാർ മാളുമായി സഹകരിച്ചാണ് പദ്ധതി. 10 മിനുട്ട് പാരാഗ്ലൈഡിങ് നടത്തുന്നതിന് 75 ദിർഹമാണ് നിരക്ക് . രണ്ടു പേർക്ക് ഒരേ സമയം ഗ്ലൈഡിങ് നടത്താവുന്നതാണ്. 30 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഹോട്ട് എയർ പാരാഗ്ലൈഡിങ്ങിൽ നിന്നും മരുഭൂമി, കണ്ടൽകാട് . പർവ്വതങ്ങൾ തുടങ്ങിയവയുടെ അത്യാകര്ഷമായ ത്രിമാന ദൃശ്യങ്ങൾ കാണുന്നതിന് സാധിക്കുമെന്ന് ടൂറിസം വിഭാഗം അറിയിച്ചു.