കാഞ്ഞങ്ങാട് പ്രീമിയർ ലീഗ് സെലക്ടഡ് സെന്റർ ചിത്താരി ചാമ്പ്യൻമാർ
ഷാർജ : പ്രഥമ കാഞ്ഞങ്ങാട് ക്രിക്കറ്റ് ലീഗിൽ സെലക്ടഡ് സെന്റർ ചിത്താരി ഒന്നാം സ്ഥാനവും ഹസീന ചിത്താരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാർജ വിഷൻ ക്രിക്കറ്റ് സെന്റർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാഞ്ഞങ്ങാട് പ്രദേശത്തെ പത്തോളം ടീമുകൾ പങ്കെടുത്തു. മികച്ച കളിക്കാരനായി ഷംസീർ പാലായിയേയും മികച്ച ബാറ്റ്സ്മാനായി ഇസ്മായിൽ മുട്ടുന്തലയേയും മികച്ച ബൗളറായി ഷുഹൈബ് മണിക്കോത്തിനേയും തെരെഞ്ഞെടുത്തു. വാസ്ക് വടകരമുക്ക് മൂന്നാം സ്ഥാനവും ഗ്രീൻ സ്റ്റാർ അരയി നാലാം സ്ഥാനവും നേടി. സേഫ് ലൈൻ ഗ്രൂപ്പ് എംഡി അബുബക്കർ കുറ്റിക്കോൽ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. അഡ്വക്കറ്റ് നിസാം ഫലാഹ് മുഖ്യാതിഥിയായിരുന്നു. ശംസുദ്ധീൻ മണിക്കോത്, അസ്ഹർ ചിത്താരി,കെ കെ സുബൈർ, നൂറുദ്ധീൻ കൊട്ടിലങ്ങാട്,ഹസീബ് അതിഞ്ഞാൽ, ഷംസുദീൻ പാറപ്പള്ളി സംസാരിച്ചു. ഹരി നോർത്ത് കോട്ടച്ചേരി സ്വാഗതവും മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ നന്ദിയും പറഞ്ഞു.