യുഎഇ യിൽ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചു.
യുഎഇ : ഇതാദ്യമായിട്ടാണ് ഗൾഫ് മേഖലയിൽ കുരങ്ങു പനി സ്ഥിരീകരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും എത്തിയ ഇരുപത്തി ഒൻപതു വയസുള്ള യുവതിയിലാണ് ആദ്യ കേസ് കണ്ടെത്തിയത്. യുവതിയ്ക്ക് ആവശ്യമായ വൈദ്യസഹായം ഏർപെടുത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും,വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.