PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎഫ് എഫ് സി യുടെ യു എ ഇ യിലെ ആദ്യ സംരംഭം പത്‌മശ്രീ എം എ യൂസഫ് അലി ഉദ്‌ഘാടനം ചെയ്തു.

എഫ് എഫ് സി യുടെ യു എ ഇ യിലെ ആദ്യ സംരംഭം പത്‌മശ്രീ എം എ യൂസഫ് അലി ഉദ്‌ഘാടനം ചെയ്തു.

എഫ് എഫ് സി യുടെ യു എ ഇ യിലെ ആദ്യ സംരംഭം പത്‌മശ്രീ എം എ യൂസഫ് അലി ഉദ്‌ഘാടനം ചെയ്തു.

അബുദബി : എഫ് എഫ് സി (ഫ്രൈസ് ആൻഡ് ഫ്ളയിംസ് ചിക്കൻ ) ചിക്കൻ റെസ്റോറന്റിന്റെ യു എ ഇ യിലെ ആദ്യത്തെ സംരംഭം അബുദബി മുസഫ ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്‌മശ്രീ എം എ യൂസഫ് അലി ഉദ്‌ഘാടനം ചെയ്തു. ആർ ജെ യും, സിനിമ ടെലിവിഷൻ താരവുമായ മിഥുൻ രമേശ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉപഭോക്താക്കൾക്കായി ഗുണമേന്മയോടെ വൈവിധ്യമാർന്ന ഭക്ഷണമാണ് ഇവിടെ മിതമായ വിലയിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യസംരക്ഷണത്തിന് പ്രവാസികൾ നൽകുന്ന പ്രാധാന്യം കൂടി വരുന്നതിനാൽ ഓർഗാനിക് വിഭവങ്ങളും, ജ്യൂസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എഫ് എഫ് സി ഫ്രൈഡ് ചിക്കൻ ഇന്ത്യക്ക് പുറത്ത് ആദ്യമായി അബുദാബിയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. തൃശൂർ ജില്ലയിലെ തൃപ്പയാറാണ് എഫ് എഫ് സി ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ നിലവിൽ 31 ശാഖകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എഫ് എഫ് സി മാനേജ്‌മെന്റ് അറിയിച്ചു.

എഫ് എഫ് സി യുഎഇ യുടെ ചെയർമാൻ ടി എ ഉമർ, സി ഇ ഒ സി എം നൗഷാദ്, മാനേജിങ് ഡയറക്ടർ മുഹമ്മദ് അറക്കൽ, ഡയറക്ടർ സലിം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രുചി ഭേദങ്ങൾകൊണ്ട് വ്യത്യസ്തമാകുന്ന എഫ് എഫ് സി ഈ വർഷം യു എ ഇ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശാഖകൾ ആരംഭിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment