യുഎഇയിൽ ഇന്ന് താപനില 44º C ആയി ഉയരും
യുഎഇ: യുഎഇയിൽ ഇന്ന് താപനില 44º C ആയി ഉയരുമെന്ന് കാലാവസ്ഥാകേന്ദ്രം .മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും ആ പ്രദേശങ്ങളിൽ നേരിയ മഴയുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകി. ഉച്ചയോടെ മലനിരകളിൽ ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ദുബായിലെയും അബുദാബിയിലെയും താപനില യഥാക്രമം 43 ഡിഗ്രി സെൽഷ്യസും 44 ഡിഗ്രി സെൽഷ്യസും ആയി ഉയർന്നേക്കും. ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട് അധികൃതർ അറിയിച്ചു.