ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യത്തിൽ റിക്കാർഡ് ഇടിവ്
അബുദാബി: ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യത്തിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 31 പൈസയാണ് വിനിമയ നിരക്ക്. ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്. രൂപയുടെ റെക്കോർഡ് തകർച്ച തുടരുകയും റിസർവ് ബാങ്ക് വിപണിയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്താൽ വർഷാവസാനത്തോടെ ഒരു ഡോളറിനു 81 രൂപയിലേക്കും ഒരു യുഎഇ ദിർഹത്തിന് 22 രൂപയിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. എണ്ണ വില വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധവുമെല്ലാം വിനിമയ നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു. ഈ മാസം 11, 15 തീയതികളിൽ ദിർഹത്തിന് 21.28 വരെ എത്തിയിരുന്നു.