PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസമ്മർ പാസുമായി അബുദാബി

സമ്മർ പാസുമായി അബുദാബി

സമ്മർ പാസുമായി അബുദാബി

അബുദാബി:  വേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം സമ്മർ പാസ് പുറത്തിറക്കി. 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് 2 മാസം പ്രവേശനം നൽകും. തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനം അനുവദിക്കും . ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം പാർക്കുകളിലേക്കും മറ്റു ‌സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്നതാണ് സമ്മർ പാസ്. ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യം ഉണ്ടാകും. summerpass.visitabudhabi.ae വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പാസാണ് ഉപയോഗിക്കേണ്ടത്. മുതിർന്നവർക്ക് 559 ദിർഹവും 4–17 പ്രായക്കാർക്ക് 499 ദിർഹമുമാണ് ഫീസ്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാസില്ലാത്തവർക്ക് ഒരു തീം പാർക്കുകളിലേക്കു മാത്രം 350 ദിർഹം ഫീസുണ്ട്.ഫെറാറി വേൾഡിലെ ഏറ്റവും നീളംകൂടിയ റോളർ കോസ്റ്റർ അനുഭവത്തിനൊപ്പം വാർണർ ബ്രോസിലെ ഡി.സി സൂപ്പർഹീറോസ് കഥാപാത്രങ്ങളെയും പരിചയപ്പെടാം. വേൾഡ് ടിഎം അബുദാബി, യാസ് വാട്ടർവേൾഡ് അബുദാബി എന്നിവിടങ്ങളിൽ 40ലേറെ റൈഡുകളിലും പങ്കെടുക്കാം. ലൂവ്റ് അബുദാബി സന്ദർശിക്കുന്നതിന് പുറമെ ഖസർ അൽ ഹൊസൻ, ഹൗസ് ഓഫ് ആർട്ടിസാൻസ്, ഖസർ അൽ വതൻ, അൽഐൻ പാലസ് മ്യൂസിയം, അൽജാഹിലി ഫോർട്ട്, ഖസർ അൽ മുവൈജി തുടങ്ങി അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ 13 സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാം. വിസിറ്റ് അബുദാബി ഷട്ടിൽ ബസ് സേവനവും യാസ് ഐലൻഡിലെ യാസ് എക്സ്പ്രസ് സേവനവും ഉപയോഗപ്പെടുത്താം. വിനോദ സഞ്ചാരികളെ മാത്രമല്ല വേനൽക്കാലത്ത് വീടുകളിൽ ഒതുങ്ങുന്ന ജനങ്ങളെയും സമ്മർ പാസിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ ഗെസിരി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment