PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചു

ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചു

ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായ്:  ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഷാർജ ബുക്ക് അതോറിറ്റിയുടെ നാൽപത്തിയൊന്നാമത് ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് റജിസ്ട്രേഷൻ ആരംഭിച്ചു. മികച്ച അറബിക് നോവൽ, എമിറാത്തി പുസ്തകം, രാജ്യാന്തര പുസ്തകം, പ്രസാധകർ എന്നിവയ്ക്കാണ് അവാർഡ് നൽകുക. ഈ വർഷം സെപ്റ്റംബർ ഒന്നാണ് അവസാന തിയതി. അറബിക് സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന അവാർഡിൽ ആകെ 3 ലക്ഷം ദിർഹമാണ് സമ്മാനത്തുക. മികച്ച എമിറാത്തി നോവലിന് ഒരു ലക്ഷം ദിർഹം നൽകും. അക്കാദമി പുസ്തകത്തിന് ഒരു ലക്ഷം, യുഎഇയെക്കുറിച്ചുള്ള ഫൊട്ടോഗ്രഫി പുസ്തകത്തിന് അരലക്ഷം, എമിറാത്തി ക്രിയേറ്റീവ് ലിറ്ററേച്ചറിന് അരലക്ഷം ദിർഹം എന്നിങ്ങനെയാണ് സമ്മാനം. പ്രസാധകർക്കും അവാർഡ് നൽകും. മികച്ച പ്രാദേശിക പ്രസാധകർ, അറബ് പ്രസാധകർ, ഇന്റർനാഷനൽ പ്രസാധകർ എന്നിവർക്ക് ആകെ 75,000 ദിർഹമാണ് സമ്മാനത്തുക.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment