PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകേരള സർക്കാർ ഉത്‌പന്നമായ ശബരി പ്രീമിയം ടീ ഇനി യു എ ഇ യിലും ലഭ്യം

കേരള സർക്കാർ ഉത്‌പന്നമായ ശബരി പ്രീമിയം ടീ ഇനി യു എ ഇ യിലും ലഭ്യം

കേരള സർക്കാർ ഉത്‌പന്നമായ ശബരി പ്രീമിയം ടീ ഇനി യു എ ഇ യിലും ലഭ്യം

അബുദാബി:  കേരള സർക്കാർ ഉൽപ്പന്നമായ ശബരി പ്രീമിയം-ടീ , യു എ ഇ യിൽ വിപണിയിൽ അവതരിപ്പിച്ചു . പ്രോഡക്റ്റ് ലോഞ്ച് ചടങ്ങിൽ കേരളത്തിന്റെ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ നാടിൻറെ തനിമ നിറഞ്ഞ ശബരി ടീ , യു എ ഇയിൽ ആദ്യമായി അവതരിപ്പിച്ചു .ശബരി പ്രീമിയം ടീ യുടെ ജി സി സി യിലെ അംഗീകൃത വിതരണക്കാരായ ബി ഫ്രഷ് ഫുഡ്‌സ് ജനറൽ ട്രേഡിങ്ങ് കമ്പനിയാണ് ശബരി – ടീ യുഎഇ വിപണിയിൽ എത്തിക്കുന്നത്. യു എ ഇ യിലെ ബിസിനസ്സ് , മാധ്യമ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേരളത്തിന്റെ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ, ഉത്പ്പന്ന അവതരണ ചടങ്ങ് ഉത്‌ഘാടനം ചെയ്തു. കേരളത്തിന്റെ തനതായ ഉത്‌പന്നങ്ങളെ അതിന്റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിച്ചിരിക്കുകയാണെന്നു മന്ത്രി അറിയിച്ചു.

20 ടൺ തേയിലയാണ് പ്രതിമാസം കേരളത്തിൽ നിന്നും സപ്ലൈകോ യു എ ഇ യിൽ ഏൽക്കുന്നത്. ഇത് ക്രമാനുഗതമായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഡോ. സഞ്ജീബ് പട് ജോഷി ഐ പി എസ് , ലുലു ഗ്രൂപ്പ് സി ഇ ഒ സെയ്‌ഫി രൂപവാല, ചീഫ് കമ്യുണിക്കേഷൻ ഓഫീസർ സലിം വി ഐ , റീജിണൽ ഡയറക്ടർ അബൂബക്കർ ടി പി , മലബാർ ഗോൾഡ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ കെ ഫൈസൽ, നെല്ലറ ഷംസുദീൻ , മുസ്തഫ എ എ കെ , ഷഹബാൻ പി .കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബി – ഫ്രഷ് മാനേജിങ് ഡയറക്ടർ പി വി അബ്ദുൾ നിസ്സാർ , ജനറൽ മാനേജർ നഷീം എ എൻ , മാർക്കറ്റിംഗ് മാനേജർ സലിം ഹിലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ബി ഫ്രഷ് . കേരളത്തിൽ മാത്രം ലഭ്യമാവുന്ന മറയൂർ ശർക്കര, കോയിൻ ബിസ്ക്കറ്റ്സ് , കുട്ടനാട്  അരി എന്നിവ ബി ഫ്രഷിന്റേത് മാത്രമായ ഉൽപന്നങ്ങളാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment