PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവടകര NRI ഫോറം, അബുദാബി ഓണം, ഈദ്‌, ഗാന്ധി ജയന്തി ആഘോഷങ്ങൾക്കു വർണാഭമായ തുടക്കം.

വടകര NRI ഫോറം, അബുദാബി ഓണം, ഈദ്‌, ഗാന്ധി ജയന്തി ആഘോഷങ്ങൾക്കു വർണാഭമായ തുടക്കം.

വടകര NRI ഫോറം, അബുദാബി ഓണം, ഈദ്‌, ഗാന്ധി ജയന്തി ആഘോഷങ്ങൾക്കു വർണാഭമായ തുടക്കം.

അബുദാബി : വടകര പാർലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ വടകര NRI ഫോറം അബുദാബി യുടെ ഈ വർഷത്തെ ഓണം – ബക്രീദ് – ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം കുറിച്ചു. മുസഫ അഹല്യ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൂക്കള മത്സരത്തിൽ യു എ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി പ്രമുഖരായ 7 ടീമുകൾ മാറ്റുരച്ചു. ഓണ പൂക്കള മത്സരം സംഘാടന മികവ് കൊണ്ടും യൂ എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികളുടെ ആവേശകരമായ മത്സര മികവും കൊണ്ടും ശ്രദ്ധേയമായി. സൂര്യ അസ്ഹർൻറെ  നേതൃത്വത്തിൽ ശരണ്യ, ആയിഷ എന്നിവരടങ്ങിയ ടീം “ഇ” ഒന്നാം സ്ഥാനവും , അജീബയുടെ നേതൃത്വത്തിൽ ഫഹ്‌മി, ഫാദിൽ എന്നിവരടങ്ങിയ വീക്ഷണം ഫോറം അബുദാബി- ടീം “ഡി” രണ്ടാം സ്ഥാനവും, വോൾഗ സുജുമോൻറെ  നേതൃത്വത്തിൽ ബ്ലെന്റോ, സഗേഷ് എന്നിവരടങ്ങിയ ടീം “എ” മൂന്നാം സ്ഥാനവും യഥാക്രമം നേടി. അഹല്യ ഹോസ്പിറ്റൽ മാനേജർ ശ്രീ സൂരജ് വിജയികളെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ ഹെഡ് മിസ്ട്രസ് ഡോ: ഹസീന ബീഗം, മോഡൽ സ്കൂൾ ചിത്ര കലാധ്യാപകൻ ശ്രീ. അബ്ദുൾ കലാം, ചിത്രകാരനും, ഫോട്ടോഗ്രാഫറുമായ ശ്രീ ബിധു രാജ് എന്നിവർ വിധികർത്താക്കളായി. ഒക്ടോബർ 1  നു പായസ മത്സരവും രണ്ടിന് ആഘോഷ പരിപാടിയും ഓണ സദ്യയും ഉണ്ടാകും.ഫോറം പ്രസിഡന്റ്‌  അബ്ദുൾ ബാസിത് കായക്കണ്ടി അധ്യക്ഷത വഹിച്ച ഉപഹാര സമർപ്പണ ചടങ്ങിൽ ആക്ടിങ് സെക്രട്ടറി ഷാനവാസ്‌ ,ട്രഷറർ മുഹമ്മദ്‌ സക്കീർ, കലാ വിഭാഗം സെക്രട്ടറി,സന്ദീപ്, പ്രോഗ്രാം കൺവീനർ യാസിർ അറഫാത്, രജീദ് പട്ടോളി, സുനിൽ മാസ്റ്റർ,ആദർശ്, ചന്ദ്രൻ പാച്ചേനി, ശറഫുദ്ധീൻ കടമേരി, വനിതാ വിഭാഗം ഭാരവാഹികളായ ശ്രീജിഷ വിനോദ്,  ഹഫ്‌സത് അബ്ദുൽ ബാസിത്, സ്മിത ബിജു, രമ്യ രാജേഷ്, ജസീല ഷറഫ്  എന്നിവർ പങ്കെടുത്തു.   വനിതാ വിഭാഗം കൺവീനർ ശ്രീമതി പൂർണ്ണിമാ ജയകൃഷ്ണൻ സ്വാഗതവും ശ്രീമതി ലെമിന യാസിർ നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment