PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു.

അബുദാബി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു. കേരളരാഷ്ട്രീയരംഗത്തെ നിസ്വാർഥസേവകനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് ശ്രവിച്ചത്. നിയമസഭാസമാജികൻ,പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടിസെക്രട്ടറി എന്നീനിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീർഘകാലമായുള്ള സഹോദരബന്ധവും  കുടുംബബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. രണ്ടുമാസംമുമ്പ് തിരുവനന്തപുരത്തുവെച്ച് അദ്ദേഹവുമായി സംസാരിച്ചത് ഈയവസരത്തിൽ ഓർമിക്കുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്തപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഓർക്കുന്നു. കോടിയേറി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുന്നതായും എം.എ. യൂസഫലി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment