PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറാശിദ് പൂമാടത്തിനെ ആദരിച്ചു

റാശിദ് പൂമാടത്തിനെ ആദരിച്ചു

റാശിദ് പൂമാടത്തിനെ ആദരിച്ചു

അബുദബി : യു എ ഇ യിലെ മാധ്യമ പ്രവർത്തകനും സിറാജ് ദിനപത്രത്തിലെ ന്യൂസ് റിപ്പോർട്ടറും ഇൻഡ്യൻ മീഡിയ അബുദാബി പ്രസിഡന്റുമായ നീലേശ്വരം സ്വദേശി റാശിദ് പൂമാടത്തിനെ യു എ ഇ യിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സഘടനയായ ഇശൽ ബാൻഡ് അബുദബി ആദരിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഗാനോത്സവ് വേദിയിൽ യു എ ഇ കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് ലെഫ്റ്റനന്റ്  ഫദ്ൽ സാലിഹ് അൽ-തമീമി, ഫെസ്റ്റ് വാറന്റ് ഓഫീസർ ആഷ അലി അൽ ഷെഹി എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് ഉപദേശകൻ അബ്ദുൽ ജമാൽ ബിൻ ജൗഹരിയാണ് പൊന്നാട അണിയിച്ചു റാശിദ് പൂമാടത്തിനെ ആദരിച്ചത്. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ്, മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം, അൽബദർ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആദെൽ അഹമ്മദ് അൽ-കൂരി, മയൂർ പ്രൈവറ്റ് സ്‌കൂൾ പ്രിൻസിപ്പാൾ ഡോക്ടർ അന്നഹിത പഗ്ഡിവാല, അൽ റയ്യാൻ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ധനലക്ഷ്മി, എൽ എൽ എച്ച് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ നിർമ്മൽ ചിയ്യാരത്ത്, അബുദബി ഇസ്ലാമിക് ബാങ്ക് പബ്ലിക് റിലേഷൻ തലവൻ ഹാരിഫ് ഖൽബാനി, കേരള ലോകസഭാ അംഗം സലിം ചിറക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment